Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 512

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 513

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 514

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 528

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 529

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 530

MLM വിജയം തീരുമാനിക്കുന്ന വിവിധ ഘടകങ്ങൾ

ഒരു MLM business ന്റെ വിജയം Combination of circumstances ലൂടെയാണ് സംഭവിക്കുന്നത്. ഒന്നിലധികം pieces ഒന്നിച്ചു ചേരണം.ഒരു Tank കാലിയാകാൻ ഒരു ചെറിയ ദ്വാരം എവിടെയെങ്കിലും മതി എന്നതാണ് യാഥാർത്ഥ്യം.അവനവന്റെ character, competency, leadership, Communication എന്നീ 4 internal factors ഉം തുളയില്ലാത്തതാക്കണം. അതോടൊപ്പം exteral factors ആയ Company brand,re purchase potential ഉള്ള products, Affordable Price, plan, accessibility, Product availablity,management width and depth, Number of Successful leaders created by the company in a reasonable time. ഇവയെല്ലാം പ്രധാനമാണ്.internal+external factors ഒരുമിച്ചു ചേരുമ്പോഴാണ് വിജയിക്കുന്നത്. External factors എല്ലാം OK ആയ കമ്പനിയാണോ എന്നറിയാൻ 5 വർഷമെങ്കിലും കഴിഞ്ഞ ഒരു കമ്പനിയിലെ 10 leaders ന്റെ കഴിഞ്ഞ മൂന്നു വർഷത്തെ IT return പരിശോധിക്കുക. Sustainable income 3 വർഷം ലഭിച്ചിട്ടുണ്ട് എങ്കിൽ external factors എല്ലാം ശരിയാണ് എന്നാണർത്ഥം. Repurchase നടക്കാത്ത ഉൽപ്പന്നങ്ങളെ വച്ച് Network ചെയ്യുന്ന കമ്പനികളിലെല്ലാം വരുമാനം ഉണ്ട് എന്ന് അവകാശപ്പെടുന്നവർ കല്ലുവച്ച നുണയാണ് പറയുന്നത്. ചതിക്കുഴിയിൽ വീഴുന്നതിനു മുമ്പ് home work ചെയ്യുക. ഒരു business ന്റെ Average  potential അറിയാൻ  വരുമാനം ഉള്ള Leaders ന്റെ  IT return statements ഉം commission statements ഉം കാണാൻ  ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. ഏറ്റവും വലിയ Common sense apply ചെയ്യേണ്ടത് ഇനി പറയുന്നതിലാണ്. ഓരോ Leader ഉം ഒരു മാസം Generate ചെയ്യുന്നത് എത്ര Rupee volume ആണ് ?അതിൽ എത്ര ശതമാനം അയാൾക്ക് വരുമാനം കിട്ടുന്നുണ്ട്?ഒരു 10 Leaders ന്റെ IT return ഉം commission statement ഉം കണ്ടാൽ ഇത് ഗണിക്കാൻ കഴിയും. നിങ്ങളുടെ External factors എല്ലാം Correct ആണെന്നു ഞാൻ കരുതുന്നു..ആണെങ്കിൽ, നിങ്ങൾ ആ കമ്പനിയിൽ Join ചെയ്ത് internal factors ൽ work ചെയ്താൽ മാത്രം മതി. ഇന്ന് നമുക്ക് ആ നാലിൽ ഒരെണ്ണം മാത്രം എടുത്ത് ചില കാര്യങ്ങൾ ചർച്ച ചെയ്യാം. ബാക്കി ചർച്ച  മറ്റു ദിവസങ്ങളിലാക്കാം. internal factors 1. character(സ്വഭാവം, കയ്യിലിരുപ്പ്)ഇത് മാറ്റുക അത്ര എളുപ്പമല്ല. നിരന്തരം അവനവനിൽ തന്നെ പണിയെടുക്കണം. നുണ പറയലും മറ്റുള്ളവരെ വളച്ചൊടിക്കലും (Manipulate) ഉപയോഗിക്കലും മറ്റും പലർക്കും രക്തത്തിൽ അലിഞ്ഞ കാര്യങ്ങളാണ്. അവർക്ക് MLM പോലെ ഒരു സ്ഥലത്ത് പിടിച്ചു നിൽക്കാൻ പ്രയാസമാണ്. പ്രശ്നങ്ങൾ നേരിടുമ്പോൾ കമ്പനികൾ മാറുന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. ഏതു പുതിയ കമ്പനിലും തിണ്ണമിടുക്ക് മാത്രം കൈമുതലാക്കി തുടക്കത്തിൽ ചെറിയ ഒരു വളർച്ച ഇവർക്ക് ഉണ്ടാകും. പക്ഷെ നിലനിൽക്കാനും നിലനിർത്താനും ഏറ്റവും അത്യാവശ്യമായ character ഇല്ല. മനുഷ്യരായതു കൊണ്ട് ,character ൽ എല്ലാവർക്കും ചില പോരായ്മകൾ ഉണ്ടാകും. പക്ഷെ അതിനെ cover ചെയ്യുന്ന സ്വഭാവ മഹിമകൾ അപ്പുറത്തുണ്ടെങ്കിൽ അത്തരത്തിലുള്ളവർ വിജയിക്കും. ഉദാഹരണത്തിന് ചിലർക്ക് അഹങ്കാരം, മറ്റു ചിലർക്ക് ദേഷ്യം,വേറെ ചിലർക്ക്, അച്ചടക്കമില്ലായ്മ, മടി, കടം വാങ്ങൽ  ഉൾപ്പെടെയുള്ള പല പല ദു:ശ്ശീലങ്ങൾ…..ഇതെല്ലാം ഓട്ടകളാണ്. പക്ഷെ അപ്പുറത്ത് ഈ ഓട്ടകൾ അടക്കാനുള്ള character strength വേണം. സ്വന്തം ഓട്ടകൾ അടക്കാൻ നിരന്തരം പരിശ്രമിക്കുകയും വേണം.വേറെ വഴിയില്ല. ചില തട്ടിപ്പു പരിപാടികളിൽ MLM ആണെന്ന് തെറ്റിദ്ധരിച്ചു work ചെയ്യുന്നവരുടെ നല്ല characters പോലും കാലക്രമേണ നഷ്ടപ്പെടുകയും അത് MLM business നെ മാത്രമല്ല, ജീവിതത്തെ തന്നെ നശിപ്പിക്കുന്ന ഒന്നായി മാറുന്നതും ഞാൻ ദുഃഖത്തോടെ കണ്ടിട്ടുണ്ട്. ഈ ഒരു സ്ഥലം വളരെ പ്രധാനമാണ്. ഒരു പക്ഷെ ഏറ്റവും പ്രധാനം. ജീവിതത്തിലും business ലും വളർച്ച ഉറപ്പാക്കുന്നത് അത് മാത്രമാണ്. ആത്മം നഷ്ടപ്പെട്ട് എന്തു നേടിയിട്ടും എന്തു കാര്യം എന്ന bible വചനത്തിന് വളരെ വലിയ പ്രസക്തി ഉണ്ട്. സ്വന്തം കുടുംബത്തിലെ വ്യക്തികളോട് ചെയ്യുന്ന കാര്യങ്ങളേ ചെയ്യാവൂ. പറയാവൂ എന്ന നിയമം എപ്പോഴും  പാലിക്കപ്പെടണം. കെട്ടവനെ തൊട്ടാൽ തൊട്ടവൻ കെടും എന്ന നിയമവും പാലിക്കപ്പെടണം. Minimum Pass എങ്കിലും Character ൽ ഇല്ലാത്തവരെ, എത്ര Smart ആയാലും തൊടരുത്. Business Partners ഉം ആക്കരുത്.വലിയ വില ജീവിതത്തിലും businessലും കൊടുക്കേണ്ടി വരും. ആത്മ പരിശോധനഈ ഉപദേശങ് ങൾ തരാനുള്ള character strength ഈ type ചെയ്യുന്ന Vinod Namboothiri ക്ക് ഉണ്ടോ?ഉണ്ട് എന്നാണ് വിശ്വാസം.
ഞാൻ character refine ചെയ്യാൻ  ചില അഭ്യാസങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും അതിലെ ചില വിജയങ്ങളും പരാജയങ്ങളും  നിങ്ങളുമായി പങ്കു വയ്ക്കാം.
46 വർഷങ്ങളിൽ ഒരു തിരിഞ്ഞു നോട്ടം നടത്തുമ്പോൾ നാലു സ്ഥലങ്ങളിലാണ് ഏറ്റവും വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്.വ്യക്തിപരമായി പറഞ്ഞാൽ, 1.ക്ഷമയില്ലായ്മയും 2.പെട്ടെന്ന് ദേഷ്യം വന്ന് പൊട്ടിത്തെറിക്കലും, 3.മുറിവേൽപ്പിക്കുന്ന വാക്കുകൾ പ്രയോഗിക്കലും, 4.സംസാരത്തിന്റെ Tone ഉം എന്റെ ഏറ്റവും വലിയ character പ്രശ്നങ്ങളായിരുന്നു. അതിന് വലിയ വിലകൾ ജീവിതത്തിലും businessലും കൊടുത്തിട്ടുമുണ്ട്.ഇപ്പോഴും ചെറിയ തോതിൽ ബാക്കിയുണ്ട്. ശരീരം ക്ഷീണിക്കുമ്പോൾ പലപ്പോഴും balance തെറ്റി, ഈ രണ്ടും കെട്ട് പൊട്ടിച്ച് എന്നിൽ നിന്നും പുറത്തു ചാടും.

മേൽപ്പറഞ്ഞ 4 മോശം സ്വഭാവങ്ങൾ മൂലം,ഏറ്റവും വലിയ പ്രശ്നം ഞാൻ നേരിട്ടത്, വളരെ എളുപ്പത്തിൽ, മറ്റുള്ളവരുടെ ദൃഷ്ടിയിൽ, തെറ്റിദ്ധരിക്കപ്പെട്ടവനായി ഞാൻ മാറി എന്നതാണ്. എന്റെ കരുതലും സ്നേഹവും അപ്പുറത്തുള്ള വ്യക്തി തിരിച്ചറിയുന്നില്ല എന്നു മാത്രമല്ല, വെറുക്കുക കൂടി ചെയ്താലുള്ള കാര്യം ഓർത്തു നോക്കൂ. മരണത്തേക്കാൾ ഭീകരമായ അവസ്ഥ. ഞാനതിലൂടെ പല തവണ ജീവിതത്തിലും ജോലിയിലും business ലും കടന്നു പോയി. Unconditional ആയി എന്നെ സ്നേഹിച്ച ബഹുമാനിച്ച കുറച്ചു പേരുടെ പിന്തുണ എന്നും  ഉണ്ടായിരുന്നെങ്കിലും ഒരു ആത്മപരിശോധനയിൽ ഞാൻ ഒരു Leader എന്ന നിലയിൽ വലിയ rating കൊടുത്തില്ല എന്നു മാത്രമല്ല, തോൽപ്പിച്ചു. വിജയിക്കാനുള്ള Action Plan കൊണ്ടുവന്നു. അതിന്റെ ഭാഗമായി,Meditation ഉം Yoga യും തുടങ്ങി. പിന്നീട് അത് ഒരു സ്വഭാവമായി മാറ്റി. ഇപ്പോൾ ദേഷ്യം വന്നു തുടങ്ങുന്നത് എനിക്ക് അറിയാം. ശരീരം ക്ഷീണിച്ചിട്ടില്ല എങ്കിൽ. നല്ല പണം മുടക്കി,Youtube channel തുടങ്ങി. എല്ലാ ആഴ്ചയും video വരണം.മന:പ്പൂർവ്വമായി നല്ല Tone നിലനിർത്താൻ ശ്രമം തുടങ്ങി. ഓരോ Phone call ഉം എടുക്കുന്നതിന് മുമ്പ് ഒരു ലഡ്ഡുവിന്റെ ചിത്രം മനസ്സിൽ കൊണ്ടുവരും. അയാൾക്ക് ഞാനൊരു ലഡ്ഡു പോലെ sweet ആയി അനുഭവിക്കണം എന്ന ഒരു തീരുമാനവും എടുക്കും.പലപ്പോഴും വിജയിക്കുന്നു. ചിലപ്പോൾ പരാജയപ്പെടുന്നു. പക്ഷെ വളരെയധികം improvement കണ്ടു തുടങ്ങി. നല്ല Tone വീട്ടിലും മറ്റു സന്ദർഭങ്ങളിലും കയ്യിൽ വന്നു തുടങ്ങി.ചുരുക്കിപ്പറഞ്ഞാൽ, മേൽപ്പറഞ്ഞ 4 കാര്യങ്ങളിലും ഞാൻ ആത്മാർത്ഥമായി പണിയെടുക്കുന്നുണ്ട് എന്നർത്ഥം. എന്നെ മനസ്സിലാക്കി കൂടെ നിന്നവർ ജീവിതത്തിൽ ഒരിക്കലും വിട്ടു പോയിട്ടില്ല. പോകുകയുമില്ല എന്ന് എനിക്കറിയാം. പക്ഷെ, പുതിയ വ്യക്തികൾ എന്റെ അടുത്ത് വരാൻ മടിക്കുന്നത് മേൽ പറഞ്ഞ character issues കൊണ്ടാണ്. ഒരു Leader എന്ന നിലയിൽ ഞാൻ ഒരു നല്ല ലഡ്ഡു ആണെങ്കിലും ആ ലഡ്ഡു പൊതിഞ്ഞ കടലാസ്സിൽ  ചെളിയുണ്ടെങ്കിൽ ഭൂരിഭാഗവും  അത് തുറക്കാൻ മെനക്കെടില്ല.ഇന്ന് ഈ പ്രായത്തിലും ഞാൻ സ്വയം മെച്ചപ്പെടാൻ ശ്രമിക്കുന്നത് എനിക്ക് വേണ്ടിയല്ല.എന്റെ ടീമിന് വേണ്ടിയാണ്.എന്റെ സ്വപ്നങ്ങളെല്ലാം എന്റെ ഗുരുവിനെ കണ്ടെത്തിയ അന്ന്  പൂർത്തീകരിച്ചതാണ്. പക്ഷെ എന്റെ ടീമിന്റെ അവസ്ഥ അതല്ല. അവരുടെ Ambitions നെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു Vision ഉണ്ടാക്കിയെടുത്ത് ആയിരങ്ങളെ വഴി നടത്താൻ ആദ്യം work ചെയ്യേണ്ടത് എന്റെ  character ൽ ആണ് എന്ന് എനിക്ക് നല്ല ബോദ്ധ്യം ഉണ്ട്. Ego പ്രശ്നങ്ങൾ പണ്ടേ ഇല്ലാത്തതു കൊണ്ട് സ്വയം വിമർശിക്കാനും മറ്റുള്ളവരുടെ വിമർശനങ്ങൾ ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. പക്ഷെ Ego ഉള്ളവരെ ഉൾക്കൊള്ളാൻ കഴിയാതെ വന്നത്, അവർക്കെന്നെ ഉൾക്കൊള്ളാൻ കഴിയാതെ വന്നത് എല്ലാം മേൽപ്പറഞ്ഞ പ്രശ്നങ്ങളിലാണ്.internal factor ആയ character എന്ന വിഷയത്തിന്റെ പ്രാധാന്യവും നിർണ്ണായകതയും വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. അടുത്ത critical Factor ആയ competency യെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ നമുക്ക് അടുത്ത ദിവസം ചർച്ച ചെയ്യാം.

സസ്നേഹം,സഹയാത്രികൻ,വിനോദ് നമ്പൂതിരി.

ഓർമ്മിക്കുക: ഒരു Tank കാലിയാക്കാൻ ഒരു ചെറിയ ദ്വാരം മതി.ആനകളേക്കാൾ കൂടുതൽ ആളുകളെ കൊതുകുകളാണ് കൊന്നിട്ടുള്ളത്. Result മാറണം എന്നുള്ളവർ ആദ്യം അവനവന്റെ Character  ശ്രദ്ധിക്കുക.

Leave a Comment

Your email address will not be published. Required fields are marked *