Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 528

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 529

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 530

വിനോദ് സാറിന് ആകുലതകളൊന്നും ഇല്ലാതെ പാട്ടു പാടിയിരിക്കാൻ എങ്ങിനെ കഴിയുന്നു ? ഈ close down ന് ശേഷം ?

വിനോദ് സാറിന് ആകുലതകളൊന്നും ഇല്ലാതെ പാട്ടു പാടിയിരിക്കാൻ എങ്ങിനെ കഴിയുന്നു ? ഈ  close down ന് ശേഷം ?കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ച ധാരാളം സന്ദേശങ്ങൾ ഇതായിരുന്നു. എനിക്കോ എന്റെ business നോ കൊറോണ ബാധിച്ചിട്ടില്ല എന്നതാണ് ഉത്തരം. തെളിവിനായി Feb, March business ന്റെ Photosഉം  post ചെയ്യുന്നു.

പ്രിയപ്പെട്ടവരേ,നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ് സംരഭകരായ നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.1.ഈ close down കഴിഞ്ഞാലും ഇനി ലോകം പഴയ പോലെ ആയിരിക്കില്ല.പ്രതിരോധ vaccine പോലും കണ്ടുപിടിക്കാത്ത, ജനിച്ച്  ആദ്യത്തെ 100 ദിവസം കഴിയുന്നതിനു മുമ്പ് ലോകത്തു നിന്നും 50000 പേരെ വകവരുത്തിയ കൊറോണ വൈറസ്സിന് close down എന്താണെന്ന് അറിയില്ല. ഈ ലോകം കൊറോണക്ക് മുൻപ്,പിൻപ് ഇങ്ങിനെ രണ്ടായി മാറും.കൂട്ടം കൂടുന്ന മത,സാമൂഹിക,രാഷ്ട്രീയ, വിദ്യാഭ്യാസ,കമ്പോള, സാമ്പത്തിക, സംസ്കാരങ്ങളിൽ വളരെ നിയന്ത്രണം വരും എന്നു മാത്രമല്ല, ഹസ്തദാനം പോലും ഇനി ഉണ്ടാകില്ല. കാലഹരണപ്പെട്ട, ദുർഗ്ഗന്ധം വമിക്കുന്ന, നൂറ്റാണ്ടുകളായി  മനുഷരെ അബോധാ വസ്ഥയിൽ തുടരാൻ സഹായിച്ച പല അന്ധ വിശ്വാസങ്ങളിൽ നിന്നും ലോകം മുഴുവൻ ഞെട്ടിയുണരുന്നതിന് ഇതു കാരണമായിത്തീർന്നു എന്ന് മാത്രം  ആശ്വസിക്കാം.കൊറോണ വരുന്നതിനും എത്രയോ മുൻപ്, എത്രയോ കാലമായി ഇത് എന്നെപ്പോലുള്ള കുറച്ചു പേർ പറഞ്ഞു കൊണ്ടേയിരുന്നു. രക്ഷിക്കണേ എന്ന യാചകരുടെ കൂട്ട പ്രാർത്ഥനയിലല്ല, വ്യക്ത്യാധിഷ്ഠിതമായ  ധ്യാനത്തിലും യോഗയിലും മാത്രമേ ജീവിതത്തിന്റെ മേൻമ ഉയർത്താനാകൂ എന്ന്.മരിക്കുന്നതിന് മുമ്പുള്ള വളരെ കുറച്ചു ദിവസങ്ങൾ നശ്വരനായ മനുഷ്യന്,Quality of Life  നിലനിർത്താൻ കഴിയുക ധ്യാന രീതിയിലൂടെ മാത്രമാണ്. ജീവിക്കുന്നതിന്റെ Quality മാറുമ്പോൾ മാത്രമേ മരണത്തിന്റെ Quality യും മാറുകയുള്ളൂ  എന്നതാണ് പരമ സത്യം.ശരീര ബന്ധിയല്ലാത്ത ഈ വിഷയത്തെക്കുറിച്ച് കൂടുതൽ തൽക്കാലം ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നില്ല.
ശരീര ബന്ധിയായ ചില കാര്യങ്ങൾ മാത്രം തുടർന്നെഴുതാം.2.നേരത്തെ തന്നെ വളർച്ച ഉണ്ടായിരുന്ന ആധുനികയുഗത്തിന്റെ സൗകര്യം ആയ  Online order, e commerce  സംസ്കാരത്തിലേക്ക് പൂർവ്വാധികം ശക്തിയോടെ ലോകം മുഴുവൻ പ്രവേശിക്കും.3. രോഗപ്രതിരോധ ശേഷിയുള്ളവർ അതിജീവിക്കുന്നത് കണ്ടറിഞ്ഞ ഒരു ജനത ലോകം മുഴുവൻ ഉണ്ട്. രോഗാപ്രതിരോധ ശേഷി നൽകുന്ന ഉൽപ്പന്നങ്ങൾ ഇനി ലോകവ്യാപകമായി ജനം വാങ്ങി ഉപയോഗിക്കും.4.സകലതും അടച്ചിടപ്പെട്ട സാഹചര്യത്തിൽ, കുറെക്കാലത്തേക്ക്, ഇനി  ലോകം മുഴുവനും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമാകും. Purchasing power കുറയും.പക്ഷെ, network marketing business വളരും.പണ്ടു ഞാൻ എന്റെ video യിൽ (സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിക്കുമോ? )സൂചിപ്പിച്ചതു പോലെ,പോക്കറ്റിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ധാരാളം പണമില്ലാത്ത  വ്യക്തികളുടെ കുത്തൊഴുക്ക്   ഈ മേഖലയിലേക്ക് ഉണ്ടാകും.വളരെ സ്വാഭാവികമായി, പണം മുടക്കാതെ അദ്ധ്വാനം മാത്രം മുതൽ മുടക്കി, വരുമാനം സൃഷ്ടിക്കാൻ ഏതൊരാളെയും  സഹായിക്കുന്ന Network Marketing ലേക്ക് ചരിത്രത്തിൽ മുൻപെങ്ങും കാണാത്ത തരത്തിൽ ജനങ്ങൾ തള്ളിക്കയറും.5.Wellness ഉൽപ്പന്നങ്ങളും Technology യും Network Marketing ന്റെ Leverage ഉം ഉപയോഗിച്ച് വീട്ടിലിരുന്ന് ലോകത്തുള്ള  മറ്റുള്ളവരെ educate ചെയ്ത് കോടീശ്വരൻമാരാകുന്നവരെ ഇനി നമുക്ക് കാണാൻ കഴിയും.6.കഴിഞ്ഞ 90 ദിവസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ Download ചെയ്യപ്പെട്ടത് zoom എന്ന video conference ചെയ്യാൻ കഴിയുന്ന App ആണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാൽ ഞാൻ പറയാതെ തന്നെ ലോകം എങ്ങിനെ ചിന്തിക്കുന്നു എന്ന് മനസ്സിലാകും.7.ഈ lock down കാലഘട്ടം വീട്ടിലിരുന്ന് ഉണ്ട് ഉറങ്ങി കളയരുത്. അങ്ങിനെയുള്ളവർ, ശിഷ്ടജീവിതം ഒരു ആശ്രിതനെപ്പോലെയും അടിമയെപ്പോലെയും ആടുജീവിതം നയിക്കേണ്ടി വരും. ഒരു ശരാശരി ജോലിക്കാരന്റെ/ പണിക്കാരന്റെ  മാനസികാവസ്ഥയും പേറി,”ഇനി ആരെങ്കിലും എല്ലാം ശരിയാക്കുന്നതു വരെ സർക്കാരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ  കടം വാങ്ങി,ഉണ്ടുറങ്ങി കഴിഞ്ഞു കൂടി പ്രാർത്ഥിച്ചുകൊണ്ടിരിക്കാം” എന്നാണ് കരുതുന്നതെങ്കിൽ, ഒന്നും അധികകാലം ഉണ്ടാകില്ല എന്ന് ഓർമ്മിപ്പിക്കുന്നു.8.വിവര സാങ്കേതിക യുഗത്തിൽ, വിവര വും സാങ്കേതികവും ഇല്ലാത്തവർ വളരെ പെട്ടെന്ന് നാമാവശേഷമാകും. ഉദാഹരണത്തിന്,Sales and Marketing എന്ന വലിയ മേഖല മുഴുവൻ ഇനി e-commerce ഉം automated home/office  delivery യും കയ്യടക്കും.മാറിയ സാഹചര്യത്തിൽ,  വ്യക്തികളെ ഒഴിവാക്കാവുന്ന സ്ഥലങ്ങളിലെല്ലാം ഒഴിവാക്കപ്പെടും. കോടിക്കണക്കിന് Sales and marketing executive ന്റെ ജോലി നഷ്ടപ്പെടും. അവരുടെ manager മാരുടെയും.9. ഒരു പുതിയ യുഗം പിറക്കുമ്പോൾ, ആ യുഗത്തിലെ മുൻപേ പറക്കുന്ന പക്ഷികൾ ആകാനുള്ള അവസരം വീട്ടിലിരുന്നു പോലും സൃഷ്ടിക്കാനുള്ള അവസരം ഇതു വായിക്കുന്ന ഓരോ Networkersനും ഉണ്ട്. ആകെ വേണ്ടത് ഇത്രമാത്രം. ഇന്നത്തെ വിവര സാങ്കേതിക  യുഗത്തിന് അനുസൃതമായ Attitude ഉം Skill ഉം Knowledge ഉം വികസിപ്പിച്ചെടുക്കണം. മനോഭാവവും വൈദഗ്ധ്യവും വിവരവും.Leadership ഉം വികസിപ്പിക്കണം.10. പുറത്തിറങ്ങാനോ ഉൽപ്പന്നങ്ങൾ വാങ്ങാനോ കഴിയാത്ത ഈ കാലഘട്ടം വെറുതെ ഇരുന്നു പാഴാക്കി തുരുമ്പെടുക്കാതിരിക്കുക. പരമാവധി വ്യക്തികളെ, a)Mobile Phone /Technology വഴി  ബോധവൽക്കരിക്കാനും b)Free ആയി Online  joining നടത്തിപ്പഠിക്കാനും ഇതു രണ്ടും പഠിപ്പിക്കാനും duplication ഉറപ്പാക്കാനും മാത്രം  പരമാവധി സമയം വിനിയോഗിക്കുക.ഉൽപ്പന്നങ്ങൾ പഴയ പോലെ സുഗമമായി ലഭ്യമാകുന്നതു വരെ ഈ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിയ്ക്കുക. ഉൽപ്പന്നങ്ങൾ ലഭ്യമാകുമ്പോൾ online/mobile   purchase ചെയ്യാനും പഠിപ്പിക്കുക. മറ്റൊന്നും ചെയ്യാനില്ല. മല മറിക്കാനും ഇല്ല. 11.സമൂഹത്തിലെ മറ്റുള്ളവർ കണ്ടു തുടങ്ങാത്ത കാര്യങ്ങൾ മുൻകൂട്ടി കണ്ട് അതിനനുസൃതമായി ഒരു സമൂഹത്തിനെ നയിക്കുന്നവരാണ് ശരിയായ Leaders. നമ്മളോരോരുത്തരും അത്തരം Leaders ആണ്. ഒരു സമൂഹത്തിന്റെ രാജ്യത്തിന്റെ ലോകത്തിന്റെ പുനർ നിർമ്മാണത്തിനായി നമുക്ക് ചെയ്യാവുന്നത് നിസ്സാര കാര്യമല്ല. ഇനി ദുർബ്ബലരെ ഈ മേഖലയ്ക്ക് ആവശ്യമില്ല. ശക്തരായവരെയാണ് ലോകം ഉറ്റുനോക്കുന്നത്. നിങ്ങൾക്ക് ഓരോരുത്തർക്കും അതുണ്ട്. പുറത്തെടുക്കുക. തളർന്നു എന്നു തോന്നിയാൽ, കുറച്ചു നേരം എന്റെ  ഈ കൈകൾ ആവശ്യമെങ്കിൽ ഇതിൽ പിടിക്കുക. ഇഷ്ടപ്പെടാത്തവർ മറ്റെന്തെങ്കിലും പിടിക്കുക. തളർച്ച മാറുമ്പോൾ, ഈ കൈകളും വിട്ട് തിരിഞ്ഞു നോക്കാതെ  മുന്നോട്ടു കുതിക്കുക.12. ഈ ലോകം ദുർബ്ബലൻമാർക്കുള്ളതല്ല. പ്രതിരോധ ശേഷി ഉള്ളവർക്കാണ്.എല്ലാ അർത്ഥത്തിലും.അത്തരത്തിലുള്ള ഒരാളായി ശരിയായി ജീവിക്കാനും ശരിയായി മരിക്കാനും  ഒരു ശരിയായ നെറ്റ് വർക്കറിന് കഴിയും.നിങ്ങൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സസ്നേഹം,സഹയാത്രികൻ,

വിനോദ് നമ്പൂതിരി.

An indian mlm guru.

Leave a Comment

Your email address will not be published. Required fields are marked *