1. MLM business ൽ വിജയിക്കാൻ നിലനിൽപ്പുള്ള, കെട്ടുറപ്പുള്ള ഒരു System ഉണ്ടാകുകയും അത് നടത്തിയെടുക്കുകയും വേണം. ആ system, സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തികളെ ചുറ്റിപ്പറ്റി സൃഷ്ടിച്ചെടുക്കണം. Modicare ന്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപയോഗിക്കുന്നവർക്കെല്ലാം നല്ല അഭിപ്രായം ആണ്. ശരിയല്ലേ?സ്ഥിരമായി ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന കുറച്ചു പേരെ സൃഷ്ടിച്ചു നിലനിർത്തുന്നതാണ് Modicare നെറ്റ്വർക്കിന്റെ മർമ്മം.എന്താണ് invisible ആയ ഒരു network ന്റെ മൂല്യം എന്ന ബോധവൽക്കരണം കൂടി കൃത്യമായി പകർന്നാൽ സ്ഥിരമായി വാങ്ങുന്നവർ അത് ഒരു ഉത്തരവാദിത്ത ബോധത്തോടെ തുടരുകയും ചെയ്യും.
2. കൂട്ടായ്മ (Network) സ്വയം ഉണ്ടാകുന്നതല്ല. അത് സൃഷ്ടിക്കാൻ നേതൃത്വ ഗുണവും ആശയവിനിമയവും വളർത്തി എടുക്കേണ്ടതുണ്ട്. എങ്ങിനെ?
- ഇതു രണ്ടും വളർത്തി എടുക്കണം എന്ന ആഗ്രഹം ആദ്യം ഉണ്ടാകണം.
- കിട്ടുന്ന അവസരങ്ങളിലെല്ലാം ഇതു രണ്ടും Practice ചെയ്യണം. ആശയവിനിമയം എന്നതിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. അവസരവും ഉൽപ്പന്നങ്ങളും മറ്റുള്ളവരോട് പങ്കു വച്ചു കൊണ്ടേയിരുന്നാൽ അത് മെച്ചപ്പെടും. ആളുകളുടെ മുമ്പിൽ എഴുന്നേറ്റു നിന്ന് സംസാരിക്കാൻ പറ്റുന്നിടത്തെല്ലാം അതു ചെയ്താൽ public speaking വഴി ആത്മവിശ്വാസവും മെച്ചപ്പെടും.
- Leadership എന്നതിന്റെ അർത്ഥം എന്താണ്? സ്വാധീനിക്കാനുള്ള ശേഷി. influence ചെയ്യാനുള്ള ശേഷി. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള ശേഷി. അത് MLM/Modicare context ൽ എങ്ങിനെ practice ചെയ്യും? വളർത്തിയെടുക്കും?
- ആദ്യം ഒരു Loyalty club എന്ന ആശയം വഴി വ്യക്തികളെ സ്വാധീനിച്ചു പഠിക്കുക. അപ്രകാരം വരുന്ന 12 – 24 വ്യക്തികളെ 3 വ്യക്തികളുടെ താഴേക്കു താഴെ post ചെയ്ത് മറ്റുള്ളവർക്കു കൂടി പ്രയോജനമാകുന്ന രീതിയിൽ ഒരു Unitന്റെ business builder ആയി മാറുക.നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു കൂടി പ്രയോജനമായി വരുമ്പോൾ സ്വാഭാവികമായി അവരിലുള്ള നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ഒരു സ്വാഭാവിക നേതാവ് (Natural Leader) ആയി നിങ്ങൾ മാറുകയും ചെയ്യും.
- ഒരു Loyalty club ൽ നിൽക്കേണ്ടതിന്റെ പ്രയോജനങ്ങൾ (ഉപഭോക്താവ് എന്ന നിലയിലായാലും business Partner എന്ന നിലയിലായാലും) ടീം അംഗങ്ങളെ ബോധവൽക്കരിച്ച് ഈ ദിശയിൽ തന്നെ തുടരാനായിട്ടുള്ള നിങ്ങളുടെ സഹായം നിരന്തരം വാഗ്ദാനം ചെയ്യുകയും അവരുമായി നിരന്തര സമ്പർക്കത്തിൽ തുടരുകയും ചെയ്യുക. എല്ലാ മാസവും 10 ന് ഉള്ളിൽ Loyalty purchase നടത്താൻ പ്രേരണ നൽകുക.
- സ്വന്തം നിലയിൽ Weekly Meetings തുടങ്ങി വയ്ക്കുക. ഒരാളേ വന്നുള്ളൂ എങ്കിൽ പോലും അത് നിറുത്താതെ മുന്നോട്ട് കൊണ്ടു പോകുക. എല്ലാ കാലവും Meetings ന് Upline നെ ആശ്രയിക്കുന്ന മാനസികാവസ്ഥ നിങ്ങളിൽ ഒരു leader നെ സൃഷ്ടിക്കില്ല. എല്ലാ കാലത്തും നിങ്ങൾ dependent ആയി തുടരും. MLM business ൽ Regular Meetings ഒരു critical success factor ആണ് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ നിങ്ങളുടെ ഈ കാര്യത്തിലുള്ള അലംഭാവം, അർഹിക്കുന്ന വിജയം കൈവിട്ടു പോകുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കും. Leadership build ചെയ്യാനുള്ള സുവർണ്ണ അവസരവും business build ചെയ്യാനുള്ള സുവർണ്ണ അവസരവും ആണ് regular meetings. നിങ്ങൾ എത്ര Meetings നടത്തുന്നു? നിങ്ങളുടെ ടീമിൽ എത്ര Meetings നടത്തപ്പെടുന്നു ? ഈ രണ്ടു കാര്യങ്ങൾക്കും ആനുപാതികമായിരിക്കും നിങ്ങളുടെ MLM വരുമാനം. സ്വന്തം വീടുകളുടെ തിണ്ണകളിലിരുന്നെങ്കിലും Meetings നടത്തി പഠിക്കുക.d) Weekly Targets ഇടുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്യുക. Upline നെ ഇതിൽ ഇടപെടുത്തുക. ആ process ൽ pressure ഉം temperature ഉം മാറും. മെച്ചപ്പെട്ട Results ന് നിർബ്ബന്ധിതരായിത്തീരും. അത് സംസാരത്തിലും പെരുമാറ്റത്തിലും ശക്തി സൃഷ്ടിക്കും. സ്വാധീന ശേഷി വർദ്ധിപ്പിക്കും. നിങ്ങൾ അത്തരത്തിലൊരു upline ഉം ആയി ച്ചേർന്ന് Target fix ചെയ്ത് നീങ്ങാത്ത ഒരാളാണെങ്കിൽ, നിങ്ങൾക്കും ഒരിക്കലും അത്തരത്തിലൊരു Downline ഉണ്ടാകില്ല.മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ business മാത്രമല്ല മെച്ചപ്പെടുക. ജീവിതത്തിന്റെ Quality മൊത്തത്തിൽ മാറിമറിയും. സമയത്തിന് വില വരും. നിങ്ങളുടെ പ്രയോജനപരത വർദ്ധിക്കും. Effectiveness വർദ്ധിക്കും. ഇല്ലെങ്കിൽ Modicare ൽ എന്തു സംഭവിക്കും? cumulative Plan വഴി മാത്രം ലഭിച്ച കുറെ റാങ്കുകളുടെ ഭാരവും പേറി അപഹാസ്യനായി മാറി കുറെ ഓടിത്തളർന്ന് കഴിഞ്ഞ്, upline എന്നെ വളർത്താത്തതിന്റെ കാരണമാണ് ഞാൻ വളരാഞ്ഞത് എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് സ്ഥലം കാലിയാക്കാം എന്നു മാത്രം.
_എത്ര വർഷങ്ങൾ MLM business ൽ തുടർന്നാലും, നിങ്ങളുടെ വരുമാനം നിങ്ങളുടെ ആശയവിനിമയത്തിന്റെയും നേതൃത്വപാടവത്തിന്റെയും ആകത്തുക മാത്രം ആയിരിക്കും എന്ന് അടിവരയിട്ടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു._ ഇത് മനസ്സിലാക്കാതെ, പറ്റിയ ആളായി സ്വയം മാറാതെ, പറ്റിയ ആളുകളെ പിടിച്ച് clip ചെയ്ത് MLM busine ss ൽ രക്ഷപ്പെട്ട എത്ര പേരെ നിങ്ങൾക്കറിയാം?എന്റെ അനുഭവത്തിൽ ആരുമില്ല.മറിച്ച്, Communication ഉം Leadership ഉം മെച്ചപ്പെടുത്തിയ എല്ലാവരും ഏതു കമ്പനിയിലും തിളങ്ങിയിട്ടുമുണ്ട്.സ്വയം ചോദിക്കുക. ഏതാണ് വേണ്ടത്? ഏതാണ് നല്ലത്? ഏതാണ് അഭികാമ്യം?ഒരു പ്രായം കഴിഞ്ഞാൽ, ഒരാളുടെ ego വല്യതായി form ചെയ്യും. ഒരു system follow ചെയ്യാനും ഒരു strict coach/upline നിർദ്ദേശിക്കുന്നതിനെ ഉൾക്കൊള്ളാനുമൊന്നും കഴിയാതെ വരുന്നത് സാധാരണമാണ്. നെറ്റ് വർക്കിലെ വിജയ ശതമാനം കുറയുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ മേൽപ്പറഞ്ഞവ മാത്രമാണ്.
Ego മാറ്റി വച്ച് അവനവനെ ഒരുക്കാനും ഉരുക്കാനും ഒരു കളരി കണ്ടെത്തുന്നവർ ഒരു അഭ്യാസിയായി, പിന്നീട് നിത്യാഭ്യാസിയായി ആനയെ എടുക്കുന്നു.
മറ്റുള്ളവർ ………….. ഒരു ഉറുമ്പിനെ പോലും ചലിപ്പിക്കാൻ കഴിയാതെ അവനവന്റെ അഭ്യാസങ്ങളിലേക്ക് വലിയുന്നു. (ആത്മീയം, മതം, രാഷ്ട്രീയം, Cultural and social തുടങ്ങിയ ചില ആമത്തോടുകളിലേക്ക് വലിഞ്ഞ്,പുതിയ തത്വ ശാസ്ത്രങ്ങൾ ചമച്ച് ആത്മ സംതൃപ്തിയുടെ വേഷം കെട്ടൽ തുടരുന്നു)ഓർമ്മിക്കുക.Modicare/MLM വിജയം നിസ്സാര കാര്യമല്ല. നിസ്സാര കളിയുമല്ല. ഈ കളി serious ആയിട്ട് എടുത്ത ഒരാളാണെങ്കിൽ മേൽപ്പറഞ്ഞ എല്ലാം ചെയ്തു തുടങ്ങുക. ശരിയായ ദിശയിൽ, ശരിയായ മനോഭാവത്തോടെ. Communication ന്റെയും Leadership ന്റെയും മികവിൽ Loyalty club members ന്റെ ശരിയായ അടിത്തറയിൽ വലിയ ഒരു business സാമ്രാജ്യം കെട്ടിപ്പൊക്കാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിയട്ടെ.ഈ message Save ചെയ്യുക. ഇടക്കിടെ വായിക്കുക. Leadership ഉം communication ഉം improve ചെയ്യാനുള്ള activities ഇന്നു തന്നെ തുടങ്ങി വയ്ക്കുക. നിലനിർത്തി വികസിപ്പിക്കുക.
സസ്നേഹം,സഹയാത്രികൻ,വിനോദ് നമ്പൂതിരി.