ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ പലരും ശ്രദ്ധിക്കാറില്ല. ചിലത് ഞാൻ ഇവിടെ post ചെയ്യുന്നു.
എന്തു ചെയ്യണം എന്നറിയുന്നതിനു മുമ്പ് ,
എന്താണ് MLM business എന്നതിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എന്ന് പുനരവലോകനം ചെയ്യുക.
1. ഇത് ഒരു business എന്ന പോലെ വലുതായി കെട്ടിപ്പടുക്കേണ്ട ഒന്നാണ്. ഒരു ജോലിയിൽ ശമ്പളത്തിനായി കയറിക്കൂടി എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടി മുപ്പത് ദിവസം കഴിഞ്ഞ് ശമ്പളം വാങ്ങുന്ന പോലെ എളുപ്പമല്ല. ഒരു ജോലിയേക്കാൾ കഠിനാധ്വാനവും സമർപ്പണവും ഏകാഗ്രതയും ഇവിടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ, വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉള്ളവർ മാത്രമേ പിടിച്ചു നിന്ന് മുന്നോട്ട് പോകാറുള്ളൂ. സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ വൈകാരികമായോ കഴിയാത്തവർക്ക് ഈ business മുന്നോട്ട് കൊണ്ടുപോകാനും കഴിയില്ല.
2. ഇതിൽ വിജയിക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേത് മാത്രമാണ്. നല്ല കമ്പനിയും upline ഉം Training system തുടങ്ങിയവ കണ്ടെത്തണ്ട ഉത്തരവാദിത്തവും നിങ്ങളുടേതാണ്. നിങ്ങൾ ഒരു Passenger അല്ല. Driver ആണ്. എത്തേണ്ടിടത്ത് സ്വയം എത്താനും കൂടെയുള്ളവരെ എത്തിക്കാനും “സ്ഥിരമായി ഉൽപ്പന്നങ്ങൾ വാങ്ങുന്ന സ്ഥിരം ഉപഭോക്താക്കളെ വച്ചു മാത്രമേ സാധിക്കൂ” എന്ന് തിരിച്ചറിഞ്ഞ്,ആ ദിശയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ മാത്രം ഈ ദൗത്യം ഏറ്റെടുത്ത് പ്രവർത്തിക്കുക.
3. ആദ്യം അവബോധം (Awareness)ഉള്ള ഒരു വ്യക്തി ആയി മാറുക. Benz ഉം BMW ഉം ഒന്നും ആകര്യത് ആദ്യ ലക്ഷ്യം. നിലവിലെ Lifestyle തുടർന്നുകൊണ്ട്, കടമില്ലാത്ത അവസ്ഥ സൃഷ്ടിക്കാനും അവനവന്റെ കുടുംബത്തെ പോറ്റാനും മാസാമാസം എത്ര വരുമാനം വേണം എന്ന് കണക്കാക്കി, അതിന് എത്ര Quantity Business volume സൃഷ്ടിക്കണം എന്ന് മനസ്സിലാക്കി അതിനു വേണ്ടി എത്ര regular customers വേണം എന്ന Clarity കൊണ്ടുവരിക. യാഥാർത്ഥ്യ ബോധത്തോടെയും അവബോധത്തോടെയും ,Part time ആയി മാത്രം ഈ business ചെയ്തു തുടങ്ങുക. ഒരു psychological case ആയി , സ്വപ്ന ലോകത്തെ ബാലഭാസ്കരനായി, Dream Car ന്റെ Photo കാണുന്നിടത്തെല്ലാം പതിപ്പിച്ച് Law of attraction ൽ വിശ്വസിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒരു Liability ആയി മാറരുത്. ഒടുക്കം ഒരു ഭ്രാന്തനായി മാറും. കാണുന്നവരെ ഭ്രാന്തു പിടിപ്പിക്കുന്നവനും. പല Leaders പോലും ഭ്രാന്തൻമാരും ഭ്രാന്തുള്ളവരെ സൃഷ്ടിക്കുന്നവരും ആണ്. നിലവിലെ പല Meetings ലും ഏതു വിധേനയും പണമുണ്ടാക്കുന്നതിനെ ക്കുറിച്ചല്ലാതെ മറ്റൊന്നും പറയാൻ പോലും ഇല്ലാത്ത അവസ്ഥ ആണ്. എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ വഴി നോക്കുന്നവർ ഇത്തരം Meetings നാലും leaders നാലും സ്വാധീനിക്കപ്പെടാനും എളുപ്പമാണ്.ശ്രദ്ധിക്കുക. രണ്ടു കാലിൽ നിൽക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഓടുന്നതിനു മുമ്പ്, speed എടുക്കുന്നതിനു മുമ്പ് balance ഉം clarity യും കൊണ്ടുവരണം.balance ഉം clarity യും ഇല്ലാതെ നിങ്ങൾ speed എടുത്താൽ, റോഡിൽ നിന്ന് നിങ്ങൾ തെന്നിത്തെറിച്ചു പോകും എന്ന് ഉറപ്പാണ്. one time purchase മാത്രമുള്ള ഒരു കമ്പനിയിലാണ് നിങ്ങൾ Speed എടുക്കുന്നതെങ്കിൽ ഒരിക്കലും നിങ്ങൾ ചിലവിലും കൂടുതൽ വരുമാനം ഉണ്ടാക്കില്ല എന്ന് ഓർമ്മിപ്പിക്കുന്നു. റോഡിലിറങ്ങി ,വരവിലും കൂടുതൽ ചിലവു ചെയ്ത് ആളെപ്പിടുത്തം നടത്തി, one time purchase ചെയ്യിപ്പിച്ച് ഒരു സുസ്ഥിരമായ Network ഉം passive and residual income ഉം കെട്ടിപ്പടുക്കാനാകില്ല. ഇത്തരം കമ്പനികളിൽ Full time work ചെയ്യുന്നവരെല്ലാം സാമ്പത്തികമായി മാത്രമല്ല തകരുക. മാനസികവും ശാരീരികമായും വൈകാരികപരമായും തകരും.കുടുംബത്തിലും സമൂഹത്തിലും misfit ആകും.
4. ഒരു കമ്പനി തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. Plan ഉം Product ഉം നന്നായാൽ മാത്രം പോര. Corporate Governance വേണം. Code of Ethics വേണം. ശക്തമായ ഒരു HR Policy യും Rules and Regulations ഉം വേണം..നിങ്ങളുടെ uplines ഓ Downlines ഓ വിചാരിച്ചാൽ ID മാറ്റിക്കൊടുക്കലും IDകളയലും
team മാറ്റലും മറ്റും നടക്കുന്ന കമ്പനിയാണെങ്കിൽ വലിയ Risk ആണ്. നിങ്ങൾ കഷ്ടപ്പെട്ടു build ചെയ്ത Team നിങ്ങൾക്ക് എല്ലാ കാലവും secure അല്ല എങ്കിൽ നിങ്ങൾ പിന്നീട് എല്ലാ കാലവും കഷ്ടപ്പെടും. നിങ്ങൾക്ക് ഭയം ഒഴിഞ്ഞ നേരം ഉണ്ടാകില്ല. Profit motive മാത്രം ലാക്കാക്കി തുടങ്ങുന്ന, മുളച്ചു പൊന്തുന്ന 99.9% കമ്പനികളും management ഉം Senior Leaders നെ പിണക്കാതെ അവരുടെ കളിപ്പാവകളായി തുടരുന്നത് സ്വാഭാവികമാണ്.അതുകൊണ്ടു തന്നെയാണ് 99.9% start up കമ്പനികളിൽ കയറി work ചെയ്യുന്നത് വളരെ വലിയ risk ആണ് എന്ന് പറയുന്നത്.ഒരു upline leader വിചാരിച്ചാൽ പോലും തീരുന്നതാണ് നിങ്ങളുടെ സ്വന്തം business എങ്കിൽ, ആ കമ്പനിയുടെ ഭാഗമായി കെട്ടിപ്പൊക്കിയതെല്ലാം വൃഥാവിലാകും. പണ്ട് പലരും മാനസിക നില തെറ്റി ആത്മഹത്യ ചെയ്തത് എനിക്കറിയാം.
ചുരുക്കത്തിൽ,കൃത്യമായ അവബോധവുംclarity യും balance ഉം ഉള്ള ഒരാളായി ആദ്യം മാറുക.IDSA യിൽ അംഗങ്ങളായ 21 കമ്പനികൾ പഠിച്ച് താരതമ്യം ചെയ്തു ഒരു കമ്പനി തിരഞ്ഞെടുക്കുന്നതാണ് Safe. പുതിയ കമ്പനികൾ എല്ലാം തട്ടിപ്പാണെന്നല്ല ഞാൻ പറഞ്ഞത്. എല്ലാ പഴയ കമ്പനികളും പുതിയതായി തന്നെയാണ് തുടങ്ങിയത് എന്ന് വിസ്മരിക്കുന്നില്ല.നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം തീരുമാനിക്കുന്നത് ഉപഭോക്തൃ കൂട്ടായ്മ മാത്രമാണ്. പുതിയ കമ്പനി വഴി ആയാലും പഴയ കമ്പനി വഴി ആയാലും 500 പേരുടെ ഒരു ഉപഭോക്തൃ കൂട്ടായ്മ ഉണ്ടാക്കിയാൽ നല്ല വരുമാനവും ലഭിക്കും. അതിന് Risk ഉള്ള കമ്പനി തന്നെ വേണം എന്നുണ്ടോ? എന്ന് മാത്രം സ്വയം ചിന്തിക്കുക.നിലവിൽ പ്രവർത്തിക്കുന്ന കമ്പനി വഴി അത് സാദ്ധ്യമല്ല എന്ന് മനസ്സിലാക്കിയാൽ, തെറ്റായ വഴിയിലാണ് എന്നു മനസ്സിലാക്കിയാൽ, മുന്നിൽ ഇരുട്ടാണ് എന്ന് ബോധ്യമായാൽ, നല്ല ഒരു പുതിയ വഴിയും പുതിയ കമ്പനിയും തിരഞ്ഞെടുത്ത് ഇടം വലം നോക്കാതെ അവിടെ സമർപ്പിക്കുക.തീർച്ചയായും വിജയിക്കാം.നിങ്ങൾക്ക് അതിനു കഴിയും.
സസ്നേഹം, സഹയാത്രികൻ,
വിനോദ് നമ്പൂതിരി.