Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 528

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 529

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 530

ജീവിത വിജയത്തിന്റെ ഏക അടിസ്ഥാനം എന്താണ്?🏆

Action based on Goal setting🎯
Goals ഇല്ലാത്തവർക്ക്, ലക്ഷ്യങ്ങളില്ലാത്തവർക്ക് കഴിഞ്ഞു കൂടലിനുമപ്പുറം എവിടെയും എത്താൻ കഴിയില്ല. എഴുതി വച്ച ലക്ഷ്യങ്ങൾ ഉള്ളവർ വെറും 3% മാത്രമാണ്. ഈ ഗ്രൂപ്പിലും എഴുതി വച്ച ലക്ഷ്യങ്ങൾ ഉള്ളവർ വെറും 3% മാത്രമേ കാണൂ. ലക്ഷ്യം സമയ ബന്ധിതമാണ്. Goal is time bound. 

97% വുക്തികളും  വെറും സമയബന്ധിതമല്ലാത്ത  ആഗ്രഹങ്ങൾ മാത്രം കൊണ്ടു നടക്കുന്നവരാണ്.
നിങ്ങൾക്ക് എന്താണ് വേണ്ടത്? എന്താണ് ആയിത്തീരേണ്ടത്? എന്ന ചോദ്യങ്ങൾ എപ്പോഴാണ് വേണ്ടത്? എന്ന ചോദ്യവുമായി Connect ചെയ്ത് മാത്രം മുന്നോട്ട് പോയാൽ ജീവിതം മാറി മറിയും.

ചില കാര്യങ്ങൾ സംഭവിക്കും.
1. സമയത്തിന് പെട്ടെന്ന് മൂല്യം കൂടും. വളരാൻ ആഗ്രഹിക്കുന്നവർക്ക്  Urgency വളരെ അത്യാവശ്യം വേണ്ട ഒരു ഗുണമാണ്.

2. സമയത്തിനുള്ളിൽ ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായി സമ്മർദ്ദം ഉണ്ടാകും. ആ സമ്മർദ്ദം PERSONAL POWER വർദ്ധിപ്പിക്കും. ആ സമ്മർദ്ദത്തിൽ ഒരാൾ ഉരുകും.ഉരുക്കായി മാറും. ഒരാളെ ഒരുക്കുന്ന ഒന്നായി സമയ ബന്ധിത Goals മാറും.

3. മെച്ചപ്പെട്ട ഒരു self image സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്ന ഒരാൾക്ക് സ്വാഭാവികമായി കൈവരുന്നു. ഒന്ന് മറ്റൊന്നിന് വളമായി മാറുന്നു. ഈ ശീലം ഒരു തുടർച്ചയായി മാറുകയും കൈവച്ച മേഖലകളിലെല്ലാം അത് പ്രതിഫലിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ Goal setting എന്ന ശീലം മാത്രം മതി, ജീവിതം മാറ്റി മറിക്കാൻ.
ഞാൻ Weekly goal setting ൽ വിശ്വസിക്കുന്നു. എന്റെ വ്യക്തിപരവും Professional ഉം Accademic ഉം ആയ ഓരോ നേട്ടങ്ങളും Goal Setting എന്ന ശീലത്തിൽ നിന്നും മാത്രം സംഭവിച്ചതാണ്.എന്റെ Business Partersനും അത് ഉണ്ടാക്കിയെടുക്കാൻ Weekly Performance Appraisal അയച്ചു കൊടുക്കാറുമുണ്ട്.ഒരു വലിയ TOOL ആണ് അത്.

സമയ ബന്ധിതമായ പദ്ധതിയില്ലാത്ത വ്യക്തികളുമായി സംസാരിച്ച് സമയം നഷ്ടപ്പെടുത്തുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.

അതു കൊണ്ടു തന്നെ ഞാൻ ജീവിതത്തിലും MLM business ലും തേടുന്നത് ,സമയ ബന്ധിതമായി Goals Set ചെയ്യുന്ന, Weekly basis ൽ progress ചെയ്യുന്ന,Urgency ഉള്ള, Speed നോട് പക്ഷഭേദമുള്ള, ചായ്വുള്ള, result oriented വ്യക്തികളെ മാത്രമാണ്.
അത്തരക്കാർ കുറവാണ്. പക്ഷെ ഒരാൾ മതിയാകും. ഒരു ലക്ഷം വ്യക്തികളെ സ്വാധീനിക്കാൻ അത്തരം ഒരാൾ മതിയാകും. നിലവിലുള്ള ചിലർ എങ്കിലും പുതിയ ശീലങ്ങളിലേക്ക് വരുന്നത് കാണുന്നതിൽ സന്തോഷം.ഈ ആഴ്ചയും ഈ മാസവും എന്തു നടക്കണം എന്ന് വ്യക്തതയില്ലാത്ത ആരുമായും കൂടുതൽ സമയം പാഴാക്കാതിരിക്കുക. അവരും എവിടെയും എത്തില്ല. അവരുടെ  കൂടെ സമയം പാഴാക്കുന്ന  നിങ്ങളും. Weekly Targets എങ്ങിനെ Fix ചെയ്യണം, Plan ചെയ്യണം , എങ്ങിനെ നേടണം എന്ന Training Franklyn Covey Institute ൽ നിന്നും 7 habits ൽ കിട്ടിയത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.എന്നോട് തന്നെ അക്ഷമയും ദേഷ്യവും Weekly basis ൽ അനുഭവിച്ച്, Weekly basis ൽ അസ്വസ്ഥനായി ഓടി നടന്നു തുടങ്ങി. എന്റെ Tiger Program അടക്കമുള്ള എല്ലാ ജീവിത വിജയ പരിശീലന പരിപാടികളിലും അത് ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി മാറുകയും ചെയ്തു.ജീവിത വിജയം കാംക്ഷിക്കുന്നവർ മറ്റൊന്നും ചെയ്യാതെ Weedy planner എന്ന Tool മാത്രം practice ചെയ്താൽ മതിയാകും എന്ന് ഉറപ്പുണ്ട്.ലോകത്തിലെ ഏറ്റവും വലിയ personal coach ആയി കരുതുന്ന Antony Robbins ഉം ഇന്ത്യയിലെ പ്രമുഖ motivational speaker ആയ സന്തോഷ് നായരും ഇതു തന്നെയാണ് “വിജയിക്കാനുള്ള കല” എന്ന് പറഞ്ഞിട്ടുള്ളത്.

Art of Success
പ്രിയപ്പെട്ടവരേ,എല്ലാവരിലും ഒരു potential possibility ഉണ്ട്. അത് പുറത്തു കൊണ്ടുവരുന്നതിന്  Weekly Targets ഉം അത് സൃഷ്ടിക്കുന്ന urgency ക്കും കഴിയും.Hit ആയാലും Miss ആയാലും ആ ശീലം ഒന്നു മാത്രം മതി, നിങ്ങളുടെ

വളർച്ച ഉറപ്പാക്കാൻ.
ഏറ്റവും വലിയ investment നിങ്ങളിൽ തന്നെയാണ് നടത്തേണ്ടത്. കാരണം, പ്രവചിക്കാൻ പറ്റുന്നതിലുമപ്പുറം കാര്യങ്ങൾ നടത്തിയെടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് നിങ്ങളിലുള്ളതിനേക്കാൾ വിശ്വാസം എനിക്ക് നിങ്ങളിലുണ്ട്.
Weekly Planner ലേക്ക് ജീവിതം മാറ്റൂ. Magic അനുഭവിക്കൂ…..
സ്നേഹപൂർവ്വം,സഹയാത്രികൻവിനോദ് നമ്പൂതിരി.🙏

Leave a Comment

Your email address will not be published. Required fields are marked *