ഇനി ഉള്ള കാലഘട്ടത്തിൽ MLM ചെയ്യാൻ Technology ഫലപ്രദമായി ഉപയോഗിക്കുക.ഈയൊരു യുഗത്തിൽ ഏറ്റവും അനുയോജ്യം ടെക്നോളജി ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. Business ന് സ്പീഡ് കിട്ടാനും അതുപോലെതന്നെ കൂടുതൽ ഫലപ്രദമായ രീതിയിൽ ആളുകളിലേക്ക് പ്രെസൻറ്റേഷൻ എത്തിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതാണ് അഭികാമ്യം.ടെക്നോളജി ഇന്ന് cheap ഉം ആണ്, Fast ഉം ആണ്.ഏത് സാധാരണക്കാരനും അത് ഉപയോഗിക്കാനും കഴിയും. ഒരു Mobile Phone ഉണ്ടെങ്കിൽ പോലും ഒരു സാധാരണ വ്യക്തി, MLM business ൽ , satelite നെപ്പോലെ powerful ആണ്.പണ്ടുകാലത്ത് ഈ ബിസിനസ് ചെയ്യുന്നതിന്, നല്ല കഴിവുള്ള ആളുകൾ വേണമായിരുന്നു. നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ളവർക്ക് ആയിരുന്നു കൂടുതൽ പ്രാമുഖ്യം.ഇത്തരം അവതരണങ്ങളിൽ ആളുകളെ കൊണ്ടുവന്ന് ഇരുത്തുക എന്നുള്ളതും ഈ കഴിവുകളില്ലാത്തവർക്ക് ശ്രമകരമായ ഒരു കാര്യമായിരുന്നു.പണ്ട് കാലത്ത്,MLM ബിസിനസ് പഠിക്കുക എന്നു പറഞ്ഞാൽ, കൂടുതൽ സമയവും, നല്ല ഒരു presenter ആകാൻ പഠിക്കേണ്ടി വന്നിരുന്നു എന്നുള്ളതാണ് വാസ്തവം. അതോടൊപ്പം തന്നെ ഉൽപ്പന്നങ്ങളെ കുറിച്ചും അതിന്റെ ഘടകങ്ങളെക്കുറിച്ചും എല്ലാം ധാരാളം പഠിക്കുകയും മന:പ്പാഠമാക്കുകയും ചെയ്യേണ്ടി വന്നിരുന്നു. ഇന്ന് അതെല്ലാം പാഴ് വേലകളാണ്. ഇന്ന് മേൽപ്പറഞ്ഞവയെല്ലാം ഒരു Youtube video ചെയ്തോളും. ഒരു പരിധി വരെ പരിശീലനം പോലും അതിലൂടെ നടക്കും.ഇന്ന് നിങ്ങൾ ആകെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ സ്വഭാവ രൂപീകരണത്തിലും നേതൃത്വ ഗുണത്തിലും ആണ്. കൂടാതെ, ആഴത്തിലുള്ള, meaningful ആയ ബന്ധങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും.നിങ്ങൾ ഒരു *സംഭവമാണെന്ന്* ലോകരെ,കാണിക്കുന്നതിലല്ല വിജയം. കടം മേടിച്ച കാറിൽ സഞ്ചരിച്ചതു കൊണ്ടോ, stageൽ കോട്ടിട്ട് തുള്ളിയതു കൊണ്ടോ, ഒരു താൽക്കാലിക hype സൃഷ്ടിച്ചതു കൊണ്ടോ മേൽപ്പറഞ്ഞ ഒന്നും നടപടിയാകില്ല. നിങ്ങൾ സ്വയം ഒരു സംഭവവും ഒരു സന്ദേശവും ആകാതെ, ego മാറ്റി വച്ച് ഒരു *സന്ദേശ വാഹകൻ* (Messenger) മാത്രം ആയി മാറണം. നിങ്ങളെക്കൊണ്ടുള്ള പ്രയോജനങ്ങൾ ടീം അംഗങ്ങളിൽ മുഴുവൻ എത്താൻ പാകത്തിന് ഒരു service oriented ആയി മാറുക. നിങ്ങളുടെ എല്ലാ Resource ഉം നിങ്ങളുടെ business ൽ contribute ചെയ്യുന്നവരുടെ upliftment ന് വേണ്ടി പ്രയോജനപ്പെടുത്തുക. ഓരോ problem വരുമ്പോഴും അത് ഒരു Leadership opportunity യാണ് എന്ന കാഴ്ചപ്പാട് പിന്തുടരുക. നിങ്ങളുടെ നേതൃത്വ ഗുണങ്ങൾ പുറത്തു വരുന്നതിനു ഏറ്റവും അധികം സഹായിക്കുന്നത് വെല്ലുവിളികളുള്ള കാലഘട്ടങ്ങളാണ്.ഈ കൊറോണ കാലഘട്ടത്തിനും അതു കഴിയട്ടെ എന്ന് ആശംസിക്കുന്നു. Technology യെയും ഒരു Trend നെയും Friend ആക്കി മാറ്റാൻ നിങ്ങളോരോരുത്തർക്കും കഴിയട്ടെ. ഈ close down, നിങ്ങളുടെ skills നെ Sharpen ചെയ്യാനും വികസിപ്പിക്കാനും കഴിയട്ടെ.
സസ്നേഹം,
സഹയാത്രികൻ,
വിനോദ് നമ്പൂതിരി.