1. നിരന്തരമായി ഞാൻ Active ആയിരുന്നു. ആണ്. ഒരു ആഴ്ച പോലും ഞാൻ വിട്ടുകളഞ്ഞിട്ടില്ല. ഒരു ദിവസം പോയാലും ഒരു ആഴ്ച കയ്യിൽ നിന്ന് പോകാൻ ഞാൻ അനുവദിച്ചിട്ടില്ല. സ്ഥിരമായി Field ൽ പ്രവർത്തിക്കുന്നതുകൊണ്ട് അനുകൂല സാഹചര്യങ്ങളും വ്യക്തികളും മുൻപിലെത്തുന്നു. ഞാൻ ജാഗരൂകനായതു കൊണ്ട് ഉടനെ തന്നെ അത് ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്നു.
2. എന്റെ ടീമിലെ ആരെങ്കിലും Active അല്ലാതെ, ഇട്ടിട്ടു പോയാൽ , തളർന്നിരിക്കാതെ, അതിനെക്കാൾ നല്ല ഒരു leg start ചെയ്ത് perform ചെയ്യാനുള്ള വാശിയാണ് എന്റെ ലഹരി. ടീമിലെ തന്നെ,ആരിലും തട്ടി നിൽക്കാറുമില്ല.എന്നെ ആവശ്യമുള്ളവരെ ഒഴിവാക്കാറുമില്ല. പറഞ്ഞാൽ കേൾക്കാത്ത വരെ തിരിഞ്ഞു നോക്കാറുമില്ല. കാരണം, ഞാൻ റോഡിലിറങ്ങിയും തിണ്ണകൾ നിരങ്ങിയും തന്നെയാണ് എന്റെ Findings ൽ എത്തിയത്. പാഠങ്ങൾ പഠിക്കുന്നു. തിരുത്തേണ്ടവ തിരുത്തുന്നു.എന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് എന്റെ കൂടെ വരാം. അല്ലാത്തവർക്ക് അവരവരുടെ വഴികൾ കണ്ടെത്താം. ഒരു സ്ഥലത്തെത്താൻ പല വഴികളുണ്ടാകാം. പക്ഷെ ഒരേ സമയം ഒന്നിലധികം വഴികൾ തെരഞ്ഞെടുക്കുന്നവർ എവിടെയും എത്തില്ല.
3. ആവശ്യത്തിൽ കൂടുതൽ കാര്യങ്ങൾ തലയിൽ ഏറ്റെടുത്ത് ജീവിതം സങ്കീർണ്ണമാക്കിയാൽ ടീമിനു വേണ്ടി ചിന്തിക്കാൻ കഴിയില്ല എന്നറിയാവുന്നതു കൊണ്ട് MLM അല്ലാതെ മറ്റൊന്നും ഞാൻ സ്പർശിക്കുന്നതു പോയിട്ട്, തിരിഞ്ഞു പോലും നോക്കാറില്ല.
4. അനാവശ്യമായി perception manage ചെയ്ത് കഷ്ടപ്പെടാറില്ല. (മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു കരുതുന്നു എന്നതിൽ പ്രവർത്തിക്കൽ). ഒരേ തരത്തിൽ ഉള്ള രണ്ടു പേർ പോലും ഇല്ലാത്ത ഈ ലോകത്ത് എന്റെ ടീമിലുള്ള 2000 പേരുടെ 100% പ്രതീക്ഷകൾക്കനുസൃതമായി സംസാരിക്കാനോ പ്രവർത്തിക്കാനോ എനിക്കു കഴിയില്ല.മറിച്ച്, 2000 പേർക്കും ഗുണകരമായ ചില Tools systems, process, Knowledge, skills, training തുടങ്ങിയവയിൽ മാത്രം ഞാൻ ശ്രദ്ധിക്കുന്നു.
5. പറ്റുന്നതിന്റെ അറ്റത്തു നിന്ന് വേഗതയിൽ എന്നെക്കൊണ്ട് , എന്നെ ആവശ്യമുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് , എന്റെ പരിമിതികളിൽ നിന്നുകൊണ്ട് ചെയ്യുന്നു.
6. ദിവസവും പുതിയ ആരെങ്കിലുമായും പരിചയപ്പെടുന്നു. Whats app group ൽ add ചെയ്യുന്നു. immediate ആയി ഒന്നും മോഹിക്കാതെ തന്നെ അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ send ചെയ്യുന്നു. ധന നഷ്ടം സഹിച്ചും Giving End ൽ നിൽക്കാൻ എന്നും ശ്രമിക്കുന്നു.
7.ഞാൻ ജീവിക്കുമ്പോൾ , എന്റെ ഒപ്പം ജീവിക്കാൻ മറ്റുള്ളവർക്ക് തോന്നാൻ പാകത്തിന്, മരിക്കുമ്പോൾ മറ്റുള്ളവർക്ക് നഷ്ടം തോന്നാൻ പാകത്തിന്,എന്നെ ഒരുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.ചിലപ്പോൾ ആ ശ്രമത്തിൽ വിജയിക്കുന്നു. മറ്റു ചിലപ്പോൾ പരാജയപ്പെടുന്നു. ശ്രമം തുടരുന്നു. ഞാൻ മെച്ചപ്പെടുമ്പോഴെല്ലാം ഞാൻ സ്വയം അഭിനന്ദിക്കുന്നു. പരാജയപ്പെടുമ്പോൾ സ്വയം ശാസിക്കുന്നു. മറ്റുള്ളവരോട് പരാജയങ്ങൾ തുറന്നു പറഞ്ഞ് ഒരു കുറ്റിയടിക്കുന്നു. അവിടെ നിന്ന് U turn എടുത്ത് കയറിപ്പോകുന്നു.
8. MLM World records മുഴുവൻ തകർക്കപ്പെടാൻ പോകുന്നത് ഇന്ത്യയിലാണ്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വ്യക്തികൾ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പോകുന്ന ഏക വ്യവസായം. മുഴുവൻ സമയം ഇതിൽ നിക്ഷേപിക്കുന്നതു വഴി ഈ കാലഘട്ടത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമായാണ് ഞാൻ ഈ കർമ്മമണ്ഡലത്തെ നോക്കിക്കാണുന്നത്. ഏറ്റവും കൂടുതൽ ഇവിടെ നിന്ന് അടിച്ചു മാറ്റിയവരിൽ ഒരാളായല്ല, മറിച്ച് ഏറ്റവും കൂടുതൽ ഈ മേഖലയിലേക്ക് , ഇവിടെ work ചെയ്യുന്നവരിലേക്ക്,Contribute ചെയ്തവരിൽ ഒരാളായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അതെന്നെ indian mlm guru എന്ന youtube channel ലേക്കും Phd പഠിക്കുന്നതിലേക്കുമെല്ലാം വലിച്ചിഴയ്ക്കുന്നു.
9. എന്നെക്കാൾ വലിയ ഒന്ന് തിരഞ്ഞെടുത്ത , സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്റെ സമയത്തിന്റെ വില അതുമൂലം പല മടങ്ങ് വർദ്ധിച്ചു. ഉത്തരവാദിത്തവും വർദ്ധിച്ചു. ഈ രണ്ടു കാര്യങ്ങളും വർദ്ധിച്ചപ്പോൾ വരുമാനവും വർദ്ധിച്ചു.
10. മറ്റു പല options ഉം ഉണ്ടായിട്ടും ഈ option മാത്രം തിരഞ്ഞെടുത്ത് ,Life ആക്കി ഇതിനെ മാറ്റിയപ്പോൾ ഇത് എനിക്ക് ഒരു Life ആയി ഇത് മാറി. ഇഷ്ടമുള്ള മേഖലയിൽ എത്ര കഠിനാധ്വാനം ചെയ്താലും, ക്ഷീണം തോന്നില്ല എന്നു മാത്രമല്ല, കൂടുതൽ അധ്വാനിക്കാനുള്ള മസ്സിൽസ് വികസിച്ചു വരും എന്നത് എന്റെ അനുഭവം ആണ്. അതുകൊണ്ടു തന്നെ ഒരു World Record Performance ൽ കുറഞ്ഞ ഒന്നും ഞാൻ എനിക്ക് Target നൽകിയിട്ടില്ല. ഞാൻ എന്നോട് തന്നെ Tough ആണ്. കൂടെയുള്ള കുറച്ചു പേർക്ക് സ്വാഭാവികമായി അത് ഉൾക്കൊള്ളാനും കഴിയില്ല.ഈ യാത്രയിൽ കുറച്ചു local leaders എന്റെ കൈ കൈവിട്ടാലും world class leaders ആ സ്ഥലത്ത് എന്റെ കൈപിടിക്കാൻ , വരുന്ന കാലങ്ങളിൽ വരും എന്ന് ഉറപ്പുണ്ട്.
11. ഞാനും ഞാൻ ഉൾപ്പെടുന്ന New life commune നും ഒരു international quality സൃഷ്ടിക്കാൻ ഞാൻ എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തു കൊണ്ടേ ഇരിക്കുന്നു. മരണം വരെ അതു തന്നെയാണ് എന്റെ work. ഇതൊരു ലഹരിയായി കൊണ്ടു നടക്കുന്നു. ആവശ്യമുള്ളവർ എന്നെ കണ്ടെത്തുന്നു. എനിക്കാവശ്യമുള്ളവരെ ഞാനും കണ്ടെത്തുന്നു.
12. പണം എന്ന വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി.പ്രകൃതി ആവശ്യമുള്ളതു മാത്രമാണ് നിലനിർത്തുക. കാട്ടിക്കൂട്ടലുകളിലല്ല, ജാടപ്പരിവേഷങ്ങളിലല്ല,ജീവിതവും business ഉം കെട്ടിപ്പൊക്കേണ്ടത്. ആത്മീയമായി ,ആത്യന്തികമായി മറ്റൊരാളുടെ പണം സ്വന്തം പണമായിത്തന്നെ തിരിച്ചറിഞ്ഞതു മുതൽ, അനാവശ്യമായി മറ്റൊരാളുടെ പണം ചെലവാക്കിപ്പിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. അഥവാ വാങ്ങിയാൽ തന്നെ,അയാൾക്ക് അതിന്റെ പതിൻമടങ്ങ് മൂല്യം ഉറപ്പ് വരുത്താനും ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും എപ്പോഴും ശ്രദ്ധിക്കുന്നു.അതിനാൽ, പരിശീലനങ്ങൾക്കും skill development നും മാത്രമേ തുക ഈടാക്കാറുള്ളൂ. അവസരം കാണിക്കാനും പ്രചോദിപ്പിക്കാനും മാത്രമായി ആരുടെയും പണം നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കാറുമുണ്ട്. ഇത് ശ്രദ്ധിക്കാതെ പോകുന്നവർ, ജനങ്ങളെ സഹായിക്കുന്നു എന്ന വ്യാജേന ഉപയോഗിക്കുന്നവർ, ഉദ്ദേശ ശുദ്ധിയില്ലാത്തവർ,സാവധാനം ഈ വ്യവസായത്തിനു പുറത്താകുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിലവിൽ പലരും തെറ്റിക്കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്യന്തികമായി പ്രകൃതി നില നിൽക്കേണ്ടത് മാത്രം നിലനിർത്തുന്നു എന്നത് ഞാൻ സ്വജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ സത്യവും യാഥാർത്ഥ്യവും ആണ്. ഓരോരുത്തരും അവരവരിലേക്ക് മാത്രമാണ് വളരുന്നത്. പണം ഒരു ഉപോൽപ്പന്നം മാത്രമാണ്. ഒരു Vision ആണ് യഥാർത്ഥത്തിൽ follow ചെയ്യേണ്ടത് എന്ന് എനിക്കറിയാം. അതിലേക്ക് എന്നും എന്തെങ്കിലും contribute ചെയ്യുന്നതിൽ മാത്രം ശ്രദ്ധിയ്ക്കുന്നു. പ്രകൃതിക്ക് ആവശ്യമുള്ളതായതുകൊണ്ട് അത് എന്നെ നിലനിർത്തുന്നു, വളർത്തുന്നു. കാരണം, ആ Vision, അനേകായിരങ്ങളുടെ Ambitions ഉൾക്കൊള്ളുന്നു.കോട്ടും സൂട്ടും കാറും വീടും ഒന്നുമല്ല Vision. അതെല്ലാം Consequences ആണ്. പരിണത ഫലങ്ങളാണ്. accessories of life ആണ്.ലക്ഷ്യമാക്കേണ്ടത് എന്നും എല്ലായ്പോഴും അഭിമാനത്തോടെ സന്തോഷത്തോടെ സംതൃപ്തിയോടെ പങ്കെടുക്കാൻ കഴിയുന്ന ഒരു വലിയ vision ഉണ്ടോ എന്നത് മാത്രമാണ്. അതുള്ളവൻ സൈക്കിൾ പോലുമില്ലെങ്കിലും സമ്പന്നനാണ്. അതില്ലാത്തവൻ Benz ഉണ്ടെങ്കിലും ദരിദ്രനും. ആ benz മാറ്റിവച്ചാൽ അവൻ വെറും zero ആണ്.പലപ്പോഴും നല്ല ഒരു കമ്പനിയുടെയും ഉൽപ്പന്നങ്ങളുടെയും സ്നേഹ സമ്പന്നനായ ഒരു MD വിട്ടു തന്ന നല്ല ഒരു Plan ന്റെയും ബലത്തിൽ, ഒരു Vision ഉം ഇല്ലാത്തവരും പണമുണ്ടാക്കാറുണ്ട്. പക്ഷെ സാഹചര്യങ്ങൾ മാറിയാൽ അവർ താഴെ വീഴും. കഴിഞ്ഞ 23 വർഷങ്ങളിൽ പലരും പണമുണ്ടാക്കുന്നതും പിന്നീട് പാപ്പരാകുന്നതുമെല്ലാം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. by product ആയ പണത്തിനു പിറകെ ആർത്തി പിടിച്ചവരെല്ലാം ഒടുവിൽ ഒന്നും കെട്ടിപ്പൊക്കിയിട്ടില്ല. ശരിയായ ഒരു ആശയത്തിനു പുറകിൽ അണിചേരുന്നവരെ ലക്ഷ്മീ ദേവി കൈവിട്ടിട്ടുമില്ല. ഉത്സാഹിനാം പുരുഷ സിംഹമുപൈദി ലക്ഷ്മിം നിങ്ങൾക്ക് കുറച്ചു പേർക്കെങ്കിലും ഇത് ഉപകാരമാകും എന്ന് തോന്നിയതു കൊണ്ട് പങ്കു വയ്ക്കുന്നുസസ്നേഹം,സഹയാത്രികൻവിനോദ് നമ്പൂതിരി