Problem1.
ദിവസേനയും ആഴ്ചയും ലഭിക്കുന്നതും , ഇടതും വലതും പോയാൽ മതി എന്നുള്ളതും, ബൈനറിയുടെ ആകർഷണം ആയാണ് project ചെയ്യുന്നത്. പക്ഷെ സത്യം എന്താണ്? രണ്ട് organizations. Left and right. നന്നായി പോകുന്ന leg ലെ business ൽ നിന്ന് ഒരു നയാ പൈസ കിട്ടില്ല. “ദുർബ്ബല leg” Match ചെയ്യുന്നതിന്റെ പരമാവധി 8% ആണ് binary യുടെ yield. ഒരു മാസം ടീമിൽ നടക്കുന്ന (left+right) business ന്റെ എത്ര ശതമാനം എന്ന് പരിശോധിച്ചാൽ 1% പോലും കൊടുക്കാത്ത കമ്പനികളാണ് 99% binary കമ്പനികളും. 10-ാം ക്ലാസ്സിലെ കണക്ക് പോലും വേണ്ട വിധം പഠിക്കാത്ത 18 നും 20 നും ഇടയിൽ പ്രായമുള്ളവരാണ് പ്രധാന ഇരകൾകണക്ക് പഠിക്കാത്ത മുതിർന്ന ചില വ്യക്തികളും ഇതിൽ പെടും. hype Machine full swing ൽ അവതരിപ്പിക്കൽ ആണ് പ്രധാന കലാപരിപാടി. കാറുകൾ, ചെക്കുകൾ, കോട്ടിട്ട് മനോരോഗികളെപ്പോലെ stageൽ തുള്ളുന്ന Pyramid ന്റെ അറ്റത്തെ 1, 2, 4, 8 positions കയ്യാളുന്ന Leaders.കമ്പനിക്കും ഇവർക്കും മാത്രമാണ് നല്ല ലാഭം കിട്ടുക.ബാക്കിയെല്ലാവരും ( 99% വ്യക്തികളും )കിട്ടിയതിനേക്കാൾ പണം work ന് ചിലവഴിച്ച് ഓടി നടന്ന് വെയിലത്ത് ഉണങ്ങും. Yield കറവാണെന്ന് തിരിച്ചറിയുന്നവർ കുറവാണ്. yield എന്നു പറഞ്ഞാൽ effort index. എത്ര വരുമാനം/എത്ര business എന്ന ratio ആണ് effort index.ലളിതമായി പറഞ്ഞാൽ, മാസാമാസം ഇത്ര volume business ചെയ്താൽ ഇത്ര വരുമാനം എന്ന അനുപാതം ശ്രദ്ധിക്കുക. വളരെ മോശം ആണെന്ന് മനസ്സിലാകും.
Problem 2.
ആദ്യത്തെ ഒരു രൂപ കമ്മീഷൻ എന്നത് ഏത് MLM വ്യക്തിയുടെയും പിടിച്ചു നിൽപ്പിന് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നാണ്.Binary യിൽ നിങ്ങളുടെ Team ൽ എത്ര പേർ ആ ഒരു രൂപ നേടിയിട്ടുണ്ട്? കണക്കെടുപ്പു നടത്തൂ. ആ ഒരു രൂപ നേടാത്തവരെല്ലാം binary യിലെ loosers ന്റെ List ൽ ആദ്യം വരും. ഒരു രൂപ കിട്ടണമെങ്കിൽ വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ അവനവനും ഇടതും വലതും രണ്ടു പേരെക്കൊണ്ടും വാങ്ങിപ്പിച്ചാലേ കാര്യങ്ങൾ നടക്കൂ. ഈ ഉൽപ്പന്നങ്ങൾ ഇപ്പോഴും പലരുടെയും കോണിയുടെയും കട്ടിലിനടിയിലും പെട്ടി പൊട്ടിക്കാതെ ഇരിപ്പു ണ്ടാകും. കാരണം, binary വരുമാനം വീതിക്കാനായി ഉൽപ്പന്നങ്ങൾക്ക് വളരെ വലിയ വിലയായിരിക്കും binary കമ്പനിയിൽ. പലരും പല market brand കളുമായി വെറുതെ Tie up ചെയ്തിരിക്കുകയായിരിക്കും. സ്വന്തമായി ownership ഉള്ള brand പോലും ഇല്ലാതെ തട്ടിക്കൂട്ടുന്ന കമ്പനികളും കൂണുപോലെ മുളച്ചു കൊണ്ടിരിക്കുന്നു. ഇത്തരം brands, Amazon ൽ പകുതി വിലക്ക് ലഭിക്കുമ്പോൾ ഒരു ഉപഭോക്താവ് എന്ന നിലയിൽ എല്ലാ തരത്തിലും വഞ്ചിക്കപ്പെടുന്നു. ബിസിനസ്സിലൂടെ പണമുണ്ടാക്കാൻ കഴിയാത്ത, Network ലെ 99% വ്യക്തികളും നഷ്ടപ്പെട്ടവരായി മാറുന്നു.
Problem 3.
Binary ബിസിനസ്സിലൂടെ ചെറുതായി പണമുണ്ടാക്കുന്നവരോ?ഈ pyramid ന്റെ ആദ്യത്തെ 1,2,4,8 എന്ന കൂർത്ത അറ്റത്തുള്ള 15 പേരും കമ്പനിയും മാത്രമാണ് വലിയ ധനികരായി മാറുന്നത്. മറ്റുള്ളവരെല്ലാം വരവിനേക്കാൾ കൂടുതൽ ചിലവു ചെയ്ത് ഓടി നടക്കുന്നുണ്ടാകും. എത്ര കാലം ആളെപ്പിടിക്കാൻ, സമ്പാദിച്ചതിനെക്കാൾ കൂടുതൽ റോട്ടിലിറക്കി ചെലവുചെയ്ത് ഓടി നടക്കും?എത്ര കാലം, ആളെ പിടിച്ചു നടക്കാനും കഴിയും? എത്ര പേരെ ഒരാൾക്ക് പിടിക്കാൻ കഴിയും? ഞാൻ ഇത് എഴുതുന്നത് Educate ചെയ്യാൻ മാത്രമാണ്. തെറ്റിദ്ധരിക്കണ്ട. പലരും MLM business നെക്കുറിച്ച് വികലമായ ആശയങ്ങളുമായി പടിയിറങ്ങേണ്ടി വരുന്നതു കണ്ട് സഹിക്കാൻ പറ്റാതെയാണ് ഞാനിത് എഴുതുന്നത്. ഈ വ്യവസായത്തിലേക്ക് വരുന്നവർക്ക് അനാവശ്യമായി ഒരു ഉൽപ്പന്നം പോലും വിലക്കൂടുതലിൽ മേടിക്കാതെ തന്നെ, നില നിൽക്കുന്ന ഒരു നല്ല Distribution network സൃഷ്ടിക്കാമെന്ന ബോദ്ധ്യമില്ലാതെ ഇത്തരം കമ്പനികളിൽ work ചെയ്ത് ബലിയാടാകുന്ന 99% വ്യക്തികളും പടിയിറങ്ങുന്നു. കാരണം?കാശുണ്ടാക്കാൻ വേണ്ടി കുട്ടിക്കുരങ്ങൻമാരെക്കൊണ്ട് ചുടു ചോറ് മാന്തിക്കുന്ന കുറച്ചു കമ്പനികളും മൂല്യബോധമോ value system ഓ തൊട്ടു തീണ്ടാത്ത കുറച്ചു Fraud Leaders ഉം .
Problem 4.
വിറ്റുവരവിന്റെ മൂന്നിലൊന്ന് (33%) വീതിക്കപ്പെടുന്ന പല IDSA standards ഉള്ള reputed indian and international MLM കമ്പനികളും ഉണ്ട്.അതിൽ join ചെയ്താൽ ,ഏതു binaryയേക്കാളു ഉയർന്ന വരുമാനം മാത്രമല്ല, ജീവിതകാലം മുഴുവൻ നില നിൽക്കുന്ന ഒരു high security യും ലഭിക്കുന്നു. സാമാന്യ ബുദ്ധി മാത്രം ഉള്ളവർക്ക് മനസ്സിലാകുന്ന ഒരു ചോദ്യം ചോദിക്കാം. എവിടെയാണ് വരുമാനം കൂടുതൽ? Match ചെയ്യുന്നതിന്റെ മാത്രം നക്കാപ്പിച്ച തരുന്ന Plan ൽ ആണോ, Total volume ന്റെ 5-10 % തരുന്ന Plan ൽ ആണോ?ഒരു പ്രധാനപ്പെട്ട കാര്യം കൂടി ഇവിടെ കുറിക്കുന്നു. വെറും 2 leg നോക്കിയാൽ പോരേ? എന്നാണ് binary ചെയ്യുന്ന Management ഉം Top level ൽ ഉള്ള 1, 2, 4, 8 എന്ന Pyramid ലെ leaders ഉം പാവപ്പെട്ട, നിഷ്കളങ്കരായ വരവിനേക്കാൾ ചിലവ് ചെയ്ത് ഓടിനടക്കുന്ന down lines നെ പഠിപ്പിക്കുന്നത്. സത്യത്തിൽ എന്താണ് binary യിൽ സംഭവിക്കുന്നത്. ഇതാണ് യാഥാർത്ഥ്യം. 2 leg മാത്രമേ ഉള്ളൂ. അതിൽ നന്നായി പോകുന്ന leg ൽ നിന്ന് ഒരു കാലത്തും ഒന്നും നിങ്ങൾക്ക് ലഭിക്കില്ല. കമ്പനിക്കും Pyramid ന്റെ അറ്റത്തുള്ള 1, 2,4,8 positions ലുള്ള leaders നും വേണ്ടിയാണ് Power leg.
Problem 5.
വളരെ കുറച്ചു binary കമ്പനികൾ മാത്രമാണ് Repurchase ൽ ശ്രദ്ധിക്കുന്നത്.Brand building ൽ ശ്രദ്ധിക്കുന്നത് Contest കൾ മുഴുവനും binary യുടെ അടിസ്ഥാനത്തിലല്ലേ? ഇടതും വലതുമായി ആളുകളെ സാധനങ്ങളായി, കരിമ്പിൻ ചണ്ടി പോലെ കെട്ടിത്തൂക്കുന്ന അവസ്ഥയിൽ security ഒരിക്കലും build ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കരിമ്പിൻ ചണ്ടിയായി മാറ്റിയാൽ ബന്ധങ്ങൾ തകരും. എത്ര നാൾ ആളെപ്പിടുത്തം നില നിർത്താൻ കഴിയും?
Problem 6.
ഒന്നിൽ കൂടുതൽ positions എടുപ്പിക്കൽ ആണ് binary യുടെ മറ്റൊരു ശാപം.Front loading എന്ന ഒട്ടും ആശാസ്യമല്ലാത്ത പ്രവൃത്തിയാണ് ഇത്.ആളുകളെ sponsor ചെയ്ത് വളർത്തലല്ല നടത്തുന്നത്.മറിച്ച്, നേരെ വിപരീത ദിശയിൽ,ആളുകളെ സാധനങ്ങളാക്കി മാറ്റി,ആളുകളെ ഉപയോഗിച്ച് Money/ income positions fill ചെയ്യലാണ് കൂണുപോലെ മുളച്ചു പൊങ്ങുന്ന 99% binary കമ്പനികളും ചെയ്യുന്നത്.ഈ pyramidൽ ആദ്യത്തെ 1,2,4,8 എന്ന 15 പേരും കമ്പനിയും മാത്രം ധനികരാകും. മറ്റുള്ളവർ വരവിനേക്കാൾ കൂടുതൽ ചിലവ് ചെയ്തവരായിരിക്കും.പരിശോധിക്കൂ.ബോദ്ധ്യമാകും.
Problem 7.
നിങ്ങളെ സമീപിച്ച വ്യക്തിയോട് ഈ ചോദ്യം മാത്രം ചോദിക്കുക.
1. ആരാണ് ഈ കമ്പനിയിലെ ഏറ്റവും പണമുണ്ടാക്കുന്ന തൊട്ടു മുകളിലെ വ്യക്തി?( 99% case ലും ആദ്യത്തെ 1, 2,4, 8 position ൽ ആയിരിക്കും അയാൾ)
2. അയാളുടെ കഴിഞ്ഞ ആഴ്ചത്തെ വരുമാനത്തിൽ എത്ര ശതമാനം ഉൽപ്പന്നങ്ങളുടെ repurchase ൽ നിന്നും വന്നു?എത്ര ശതമാനം പുതിയ ആളുകളെ ചേർത്തതിൽ മാത്രം വാങ്ങപ്പെട്ട ഉൽപ്പന്നങ്ങളിൽ നിന്നും വന്നു?ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ നിന്നും നിങ്ങൾക്ക് ഈ കമ്പനിയെ ഗണിക്കാം. Repurchase എന്ന് പറയുന്ന എത്ര binary കമ്പനികൾ ഇന്ത്യയിൽ ഉണ്ട്?
Problem 8.
binary യുടെ ഏറ്റവും വലിയ മറ്റൊരു ശാപം. ഒന്നിൽ കൂടുതൽ ID കൾ എടുക്കാമെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. തൽഫലമായി നിങ്ങളുടെ മുകളിലുള്ള പല uplines ഉം നിങ്ങളുടെ മുകളിൽ പല Dummy positions ഉം എടുത്തിട്ടുണ്ടാകും. കുറച്ചു കാലം കഴിഞ്ഞ് നിങ്ങളെയും നിങ്ങളുടെ ടീമിന്റെയും മുകളിൽ പുതിയതായി Join ചെയ്ത ഒരാൾക്ക് Position, transfer ചെയ്ത് കൊടുക്കാനും ഇവർക്ക് കഴിയും.എത്ര unethical ആണെന്ന് ചിന്തിച്ചു നോക്കൂ.പലപ്പോഴും നിങ്ങളുടെ Downline തന്നെ നിങ്ങളുടെ upline ആയി മാറും. ഇത്തരം cooked leg അതായത് ഒരു ready made power leg ഉണ്ടാക്കിക്കൊടുത്താണ് ഒരു binary leader മറ്റു കമ്പനികളിലെ leaders നെ പ്രലോഭിപ്പിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളോ വർഷങ്ങളോ ആയി ആത്മാർത്ഥമായി work ചെയ്യുന്നവരുടെ leg, Pyramid ന്റെ അറ്റത്തുള്ള leader മാർ വില പറഞ്ഞ് ഉറപ്പിച്ച് ഇന്നു കടന്നു വരുന്ന leader ന് Power leg ആക്കി വിൽക്കും എന്നർത്ഥം.പുതിയതായി Join ചെയ്യുന്ന, ഈ കളികൾ ഒന്നും അറിയാത്ത നിഷ്കളങ്കരായവർ ഇടതും വലതും ഓടി നടക്കും. ഈ Leaders എന്നു പറയുന്നവർ ഇത്ര പെട്ടെന്ന് ഇത്രയും പണമുണ്ടാക്കുന്നത് എങ്ങിനെ എന്നറിയാതെ അത്ഭുതപ്പെടും. അവർ കളിക്കുന്നത് വേറെ set of rules ലാണെന്ന് ഈ പാവങ്ങൾ അറിയുന്നതേ ഇല്ല. ഇത്തരത്തിലുള്ള കളികൾ binary യിൽ മാത്രമേ നടക്കൂ എന്നതിനാൽ, binary നേതാക്കൾ എല്ലാം ഇത്തരം കമ്പനികൾ മാത്രം നോക്കി നടന്ന്, bargaining ൽ ആണ് മത്സരിക്കുന്നത്. ഇത്തരം എല്ലാത്തരം under the table deals ന്റെയും വിളനിലമാണ് 99% binary കളും Quality ഇല്ലാത്ത,മൂല്യബോധമില്ലാത്ത,hype മാത്രം ഉപയോഗിച്ചും,പണം മാത്രം കാണിച്ചും ഓടിക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുക. നിങ്ങളുടെ വേണ്ടപ്പെട്ടവരെയും വീഴ്ത്താതിരിക്കുക. ഞാൻ എല്ലാ binary കമ്പനികൾക്കും എതിരല്ല. പക്ഷെ ഞാൻ കണ്ട 99.9% binary കമ്പനികളും മേൽപ്പറഞ്ഞ ഒന്നോ അതിലധികമോ പ്രശ്നങ്ങൾ പേറുന്നവയാണ്. ഞാനത് നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നു മാത്രം.
Problem 9.
പലരും മന:പ്പൂർവ്വമല്ല. അറിയാതെ കൂണുകൾ പോലെ മുളയ്ക്കുന്ന binary ബലിയാടുകളായി ക്കൊണ്ടിരിക്കുന്നു. തൊലിക്കട്ടിയും 50000 രൂപയുടെ binary Software ഉം ഏതെങ്കിലും Tie up products ഉം മതി…. ഒരു binary company ready ആയി. മനുഷ്യരാശിയുടെ നൻമക്കായി ഈശ്വരൻ ഭൂമിയിലേക്കയച്ച മാലാഖയാണ് binary എന്ന നിലയിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. പല binary കമ്പനികളും hybrid പ്ലാൻ ആണെന്ന് അവകാശപ്പെടുമ്പോഴും അതിനാവശ്യമായ repurchase potential ഉള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയോ ലഭ്യത ഉറപ്പു വരുത്തുകയോ ചെയ്യുന്നില്ല. വെറുതെ impress ചെയ്യാനുള്ള sales talk മാത്രം ആയി ഇത്തരം പൊള്ളയായ വാദങ്ങൾ അവശേഷിക്കുന്നു. കാരണം, long term commitment ജനങ്ങ
ളോടില്ല.
Problem 10.
കൊച്ചു കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കുന്നതു പോലെ, പണം എന്നതിൽ ആർത്തി പിടിപ്പിച്ച് ഓടിക്കുന്നവർ ചെയ്യുന്നത് ഒരു സാമൂഹിക വിപത്തിന് വഴി വയ്ക്കലാണ്. പണം എന്ന വിഷയം പഠിക്കേണ്ടത് Get rich Quick Scheme എന്ന നിലയിൽ അല്ല. ഒരു value create ചെയ്യുന്നതിന്റെ by product എന്ന നിലയിൽ മാത്രമാണ്. പക്ഷെ ആരെ കൊന്നും പണമുണ്ടാക്കാനുള്ള ആർത്തി മാത്രം തലയിൽ വച്ച് value for money ഇല്ലാത്ത ഉൽപ്പന്നങ്ങളെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പണം നഷ്ടപ്പെടുത്തി one time വാങ്ങിപ്പിക്കാൻ നടക്കുന്നവരുടെ (psyche )മാനസികാവസ്ഥ ഒരു പ്രത്യേകരീതിയിലായി മാറുന്നു. ജീവിത വീക്ഷണം തന്നെ മാറി മറിയുന്നു.Plan ന് അനുസരിച്ച് ഒരു വ്യക്തിയെ മനസ്സിലാക്കാം എന്നത് ഒരു സത്യം മാത്രമാണ്. ഉപയോഗിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമായി ഒരു “Full timer cum binaryക്കാരൻ തൊഴിലാളി” അധ:പ്പതിക്കുന്നത് സങ്കടത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. പലതവണ.ആവർത്തിക്കുന്നു.ഞാൻ binary എന്ന System ന്റെ ആജൻമ ശത്രു അല്ല. വളരെ അപൂർവ്വം കമ്പനികൾ ഭേദമാണ്. പക്ഷെ binary കമ്പനികൾ പൊതുവെ എല്ലാ കള്ളക്കളികളുടെയും വിലാസകേന്ദ്രമായി തുടരുമെന്നതിന് സംശയം ഇല്ല.എന്റെ ഈ post സൂക്ഷിച്ചു വച്ചോളൂ. തള്ളിക്കളയുന്നതിന് മുമ്പ് സ്വന്തം അനുഭവങ്ങളുമായി മാത്രം ബന്ധപ്പെടുത്തി വിലയിരുത്തൂ.ഈ മേഖലയിലെ എല്ലാവരും എന്റെ സ്നേഹിതരാണ്. എല്ലാവരും രക്ഷപ്പെടണം എന്നാണ് എന്റെ ആഗ്രഹം. അതിനായി എന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. 23 വർഷത്തെ MLM experience ഉള്ള ഈയുള്ളവന് ഒരേയൊരു അപക്ഷ മാത്രം. ശ്രദ്ധിച്ചു മാത്രം കമ്പനികൾ തിരഞ്ഞെടുക്കുക.എല്ലാവർക്കും നല്ലതു തോന്നട്ടെ. നല്ലതു വരട്ടെ.
സഹയാത്രികൻ,
വിനോദ് നമ്പൂതിരി.(Phd scholar in MLM)