ഉത്തരം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഉപദേശം
1. Fake it till you make it
ഉണ്ടാക്കുന്നതു വരെ ഉണ്ടെന്നു അഭിനയിക്കുക.ഉപദേശം
2. Make it so that you dont have to Fake it
ഉണ്ടാക്കുന്നവർക്ക് അഭിനയിക്കേണ്ടി വരില്ല.
ഈ ആഴ്ചത്തെ വിഷയം:
Leadership ഉം communication ഉം ജീവിത വിജയവും
Leadership ഉംcommunication ഉം മെച്ചപ്പെട്ടാലേ ജീവിതം മെച്ചപ്പെടൂ,ജീവിത നിലവാരം മെച്ചപ്പെടൂ. നിലനിർത്താനും കഴിയൂ.വേറെ വഴിയില്ല.ഇത് school ലും കോളേജിലും വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും പഠിക്കാൻ സാദ്ധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെ, ഭൂരിഭാഗം വ്യക്തികൾക്കും ഈ രണ്ടു സ്ഥലങ്ങളും ശ്രദ്ധിച്ച്, മനസ്സിലാക്കി, മെച്ചപ്പെടുത്തേണ്ടതുണ്ട്.ഇനി ആഗ്രഹമുണ്ടെങ്കിൽ തന്നെ ഇതു രണ്ടും മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കാറുമില്ല.
ഒരു നല്ല MLM കമ്പനിയിൽ,ഒരു നല്ല ടീമിൽ,ഒരു നല്ല Coach ന് ഒപ്പം Part time ആയിട്ടെങ്കിലും MLM work ചെയ്തു തുടങ്ങിയാൽ, അയാളുടെ ജീവിതത്തിൽ, ഈ ലോകത്ത് മറ്റെവിടെ നിന്നും ലഭിക്കാത്ത ഒരു അവസരമാണ് Leadership ഉം communication ഉം improve ചെയ്യാനായി അയാൾക്ക് ലഭിക്കുന്നത്. ഇത് ഒരു Level നും അപ്പുറത്തേക്ക് വികസിച്ചു കഴിഞ്ഞ ഒരാൾ MLM business മാത്രമല്ല, മറ്റെന്തു business ചെയ്താലും പരാജയപ്പെടില്ല എന്നതാണ് യാഥാർത്ഥ്യം.എന്റെ ജീവിതത്തിലും നൂറുകണക്കിന് മറ്റുള്ള leaders ന്റെ ജീവിതത്തിലും MLM എന്ന magic, leadership ലും communicationലും work ചെയ്യുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു parent ന് മക്കളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം 18 വയസ്സു മുതൽ 20 വയസ്സുവരെയുള്ള 3 വർഷം Education System, value system strong ആയ ഒരു MLM കമ്പനിയിൽ Part time ആയി work ചെയ്യാൻ അനുവദിക്കലാണ്.20 വയസ്സാകുമ്പോഴേക്കും അവൻ ഒരു യൂണിവേഴ്സിറ്റിയിലും ലഭിക്കാത്ത ജീവിത വിജയ പാഠങ്ങൾ പഠിച്ചിട്ടുണ്ടാകും. ഒരു Corporate ലെ CEO ക്ക് പോലും ഇല്ലാത്ത leadership ഉം Communication ഉം ആത്മവിശ്വാസവും ഉള്ള ഒരു വിശ്വ മാനവനായി 20 വയസ്സിൽ അദ്ദേഹം മാറിയിട്ടുണ്ടാകും. (പക്ഷെ പ്രത്യേകം ശ്രദ്ധിക്കുക.വെറും ഇടതും വലതുമായി ആളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി, Money positions fill ചെയ്ത് പണമുണ്ടാക്കുന്ന ഏർപ്പാടിലാണ്,അത്തരം കമ്പനികളിലാണ് അവർ ചെറു പ്രായത്തിൽ join ചെയ്യുന്നതെങ്കിൽ, നേരെ വിപരീത ഫലമാണ് ഉണ്ടാകുക. ജീവിതത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും പണത്തെക്കുറിച്ചുമെല്ലാം വികലമായ വീക്ഷണവുമായി പ്രകൃതി വിരുദ്ധമായ പലതും MLM business ന്റെ പേരിൽ ചെയ്ത് സാമൂഹ്യമായ തിൻമയുടെ ഭാഗമായി മാറുന്നു. കുടുംബ ബന്ധങ്ങളിൽ പോലും അതിന്റെ നിഴൽ വീഴുന്നു. വ്യക്തികളെ ഉപയോഗിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറി, സ്വയം ഉപയോഗിക്കപ്പെടുന്നവനാകുന്നു.മറ്റുള്ളവരെയും ഉപയോഗിക്കുന്നു. മന:ശ്ശാന്തിയില്ലാതെ എന്നും ഓടി നടന്ന് വ്യക്തികളെ Money position ലേക്ക് hunt ചെയ്യുന്നു. ഒരു വേട്ടക്കാരന്റെ മാനസികാവസ്ഥ മാത്രമാണ് ഇവിടെ build ആകുന്നത്. അതിന്റെ ഭാഗമായി, അവരിൽ മറ്റുള്ളവർക്കുള്ള വിശ്വാസം നശിക്കുന്നു. ആരിലും ഒന്നിലും നിലനിൽക്കുന്ന ഒരു വിശ്വാസം കണ്ടെത്താൻ ഇവർക്കും കഴിയുന്നില്ല. Hunters ആണ് എല്ലാവരും. പരസ്പരവും അത് നടന്നുകൊണ്ടിരിക്കും.3 വർഷം ഇത്തരം കമ്പനികളിൽ work ചെയ്തു കഴിയുമ്പോഴേക്കും ജീവിത വീക്ഷണം തലകീഴായി മറിഞ്ഞ ഒരു psychological case ആയി മുതിർന്നവർ മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെയല്ലേ കുട്ടികളുടെ കാര്യം? അകത്തൊന്നും പുറത്തു വേറൊന്നുമായി നടക്കേണ്ടി വരുന്ന അവസ്ഥ schizophrenia എന്ന ഗുരുതരമായ അവസ്ഥയാണ്. ചിലർ മദ്യത്തിലും മദിരാക്ഷിയിലും കടക്കെണിയിലും വീണ് കൈകാലിട്ടടിക്കുന്നത് കാണാം.കുടുംബ ബന്ധങ്ങൾ പാടെ തകരുന്നു. അടുത്ത തലമുറയോട് ചെയ്യാവുന്ന ഏറ്റവും വലിയ വഞ്ചന അവരുടെ തലച്ചോറ് വികലമാക്കുക എന്നതാണ്. എല്ലാ MLM കമ്പനികളും നല്ലതല്ല എന്ന യാഥാർത്ഥ്യം മുതിർന്നവർ തിരിച്ചറിയുക. കുട്ടികളെ ബോധവൽക്കരിക്കുക. ഇല്ലെങ്കിൽ അവർ ഒരിക്കൽ നിങ്ങളെത്തന്നെ കൊന്ന് Ceiling ൽ കെട്ടിത്തൂക്കി Ceiling അടിക്കും. ) നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരാം.ജീവിത വിജയത്തിന് നേതൃത്വ ഗുണവും ആശയവിനിമയവും മെച്ചപ്പെടണം എന്ന് ഇന്നുമുതലെങ്കിലും മനസ്സിലാക്കുക.അത് മെച്ചപ്പെടുത്താനായി നല്ല മൂല്യബോധമുള്ള ഒരു MLM കമ്പനിയിലെ പ്രവർത്തനത്തെ ഉപയോഗപ്പെടുത്തുക. പണമുണ്ടാക്കാനായി ഇറങ്ങിത്തിരിക്കുന്നതിനു പകരം നേതൃത്വ ഗുണവും ആശയവിനിമയവും മെച്ചപ്പെടുത്താൻ ഇറങ്ങിത്തിരിക്കുക.
ഒരു നല്ല മൂല്യബോധമുളള കമ്പനിയുടെയും (പാരമ്പര്യം നോക്കണം. തറവാട്ട് മഹിമ നോക്കണം. രാജാവിനേക്കാൾ രാജ്യം വലുതാകില്ല എന്ന് ഓർക്കണം) ഉൽപ്പന്നങ്ങളുടെയും (കാശുണ്ടാക്കാൻ മാത്രമായി സൃഷ്ടിച്ച വിലയും ഉൽപ്പന്നങ്ങളുമാണെങ്കിൽ ആ കമ്പനി തൊടരുത് )നേതാക്കൻമാരുടെയുമൊപ്പം (പല നേതാക്കൻമാരും കോട്ടിട്ട ചെന്നായ്ക്കളാണ്. നിങ്ങളുടെ രക്തം കുടിക്കും ) അത് രണ്ടും വികസിപ്പിക്കാൻ കഴിയും.(അവനവനോടും സ്വന്തം അച്ഛനോടും അമ്മയോടും സഹോദരൻമാരോടും സുഹൃത്തുക്കളോടും സ്ഥിരമായി ഉപയോഗിക്കാൻ പറയാൻ കഴിയുന്ന തരത്തിലുള്ള വിലയുള്ള ഉൽപ്പന്നങ്ങൾ 100% money back guarantee യിൽ operate ചെയ്യുന്ന കമ്പനികൾ ധാരാളം ഉണ്ട് എന്ന വസ്തുത തിരിച്ചറിയുക. അതിലൂടെ കോടികൾ സമ്പാദിച്ചവരും സമ്പാദിക്കുന്നവരും ഉണ്ട് എന്നും തിരിച്ചറിയുക.) ഇനി കാര്യത്തിലേക്ക് വരാം.ശ്രദ്ധിച്ച് വായിക്കുക. Leadership ഉം communication ഉം മെച്ചപ്പെടുത്തുന്നതിനായി MLM work ഉപയോഗിച്ചാൽ ഒരു ദിവസം പോലും waste ആകില്ല. മാത്രമല്ല, ജീവിത വളർച്ച ഉറപ്പു വരുത്താൻ കഴിയുന്നു. ഒടുവിൽ ജീവിതവും ജീവിത നിലവാരവും MLM business ൽ മാത്രമല്ല, എവിടെ പോയാലും നിലനിർത്താൻ കഴിയുന്ന Level ൽ എത്തുന്നു.
പണത്തിന് പുറകെ മാത്രം ഓടി നടക്കുന്ന ഒരാൾക്ക് Leadership ഉം communication ഉം വളർത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്നു. ഒടുവിൽ MLM business ൽ മാത്രമല്ല, ജീവിതത്തിൽ എവിടെ പോയാലും ജീവിതമോ ജീവിത നിലവാരമോ മെച്ചപ്പെടുത്താനാകാതെ കഷ്ടപ്പെടുന്നു. അതുകൊണ്ടാണ് വിവരമുള്ള നല്ല MLM Leaders എപ്പോഴും Part time ആയി മാത്രം MLM work ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം ജോലിയിൽ നിന്നു ലഭിക്കുന്നു. Part time ആയി മാത്രം ചെയ്തു തുടങ്ങുമ്പോൾ ഒരാൾക്ക് ആ സമയം Leadership skills ന് , Communication skills ന് പ്രാധാന്യം കൊടുക്കാൻ കഴിയും. ഇതു രണ്ടും വികസിച്ചു കഴിയുമ്പോൾ പണവും അംഗീകാരവും സ്വാധീനവും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്യും. എന്റെ പല സൃഹൃത്തുക്കളും (MLM ചെയ്യുന്നവരും അല്ലാത്തവരും) അവനവനെ മെച്ചപ്പെടുത്തുന്നതിനു പകരം മെച്ചപ്പെട്ട ആളുകളെ പിടിക്കാൻ നടക്കുന്നത് കാണാം. മറ്റു ചിലർ മെച്ചപ്പെട്ട ഉൽപ്പന്നങ്ങളുടെ പുറകെ പോയി അതിനു ചുറ്റും ഒരു business പോയിട്ട് ഒരു വിൽപ്പന പോലും കെട്ടിപ്പൊക്കാൻ കഴിയാത്തവരുമൊക്കെയായി മാറുന്ന കാഴ്ച സ്ഥിരമായി കാണുന്നുണ്ട്. indian mlm guru channel ൽ Subscribe ചെയ്തവരിൽ നിന്ന് ഒരു ചോദ്യം ഞാൻ സ്ഥിരമായി whats app ൽ വായിക്കാറുണ്ട്. “സർ,ആരും പറഞ്ഞിട്ട് കേൾക്കുന്നില്ല.വിശ്വസിക്കുന്നില്ല.Join ചെയ്യുന്നില്ല.Join ചെയ്താലും work ചെയ്യുന്നില്ല. ഇട്ടിട്ട് പോയി. മറുവശം അനങ്ങുന്നില്ല. നിരാശ വരുന്നു. ടീം അനങ്ങുന്നില്ല. ഞാൻ മാത്രമാണ് ഓടുന്നത്. പറഞ്ഞാൽ ആരും അനുസരിക്കില്ല. Meeting ൽ വരില്ല”
ഉത്തരം ഇതാണ്. പ്രശ്നം പുറത്തല്ല. നിങ്ങളാണ്.നിങ്ങളുടെ (Communication+ leadership) skills ഇല്ലായ്മയാണ്. കോട്ടിട്ടതു കൊണ്ടോ, കാർ വാങ്ങിച്ചതു കൊണ്ടോ Fake it till make it എന്ന ( MLM എന്ന മൂന്നക്ഷരം ജീവിതത്തിൽ നിന്നും കുറച്ചാൽ വെറും ദാരിദ്ര്യം മാത്രം മണക്കുന്ന ഒരു upline ന്റെ ഗതികെട്ട തത്വ ശാസ്ത്രം) പിന്തുടരുന്നതു കൊണ്ടോ Law of Attraction ൽ വിശ്വസിച്ചതു കൊണ്ടോ ഈ രണ്ടു Skills ഉം മെച്ചപ്പെടില്ല എന്നു മാത്രമല്ല, നിങ്ങൾ ഒരു ഒന്നാം തരം Fake piece ആയി മാറും. ഒരു നുണയൻ.ഒരു നിലവാരമില്ലാത്ത രാഷ്ട്രീയക്കാരൻ. ഒരു ഭംഗിയുള്ള മുഖംമൂടിയുടെ പുറകിൽ വിലയില്ലാത്ത, നിലവാരമില്ലാത്ത ഒരുത്തനായി തുടരും. skills മെച്ചപ്പെടുത്തുന്നതിന് പകരം ഈ പൊയ്മുഖം നിലനിർത്താനുള്ള തത്രപ്പാടുകളിലായിരിക്കും നിങ്ങൾ. അത് നിങ്ങളെ ഞെരിച്ചമർത്തും. നിങ്ങളുടെ സ്വാഭാവിക താളം നശിപ്പിക്കും. കടങ്ങൾ നിങ്ങളുടെ പകലുകളിൽ നിങ്ങളെ നാണം കെട്ടവനാക്കും. രാത്രികളിൽ നിങ്ങളുടെ ഉറക്കം കെടുത്തും. സർ, ഞാനെന്താണ് ഇനി വേണ്ടത് ?
1. ജീവിതത്തിൽ വലുതായി രക്ഷപ്പെടണമെങ്കിൽ നേതൃത്വ ഗുണവും ആശയവിനിമയവും വളർത്തി എടുക്കണം.
2.അത് Switch ഇട്ട് Light കത്തുന്നതുപോലെ ഒരു ദിവസം സംഭവിക്കുന്നതല്ല. ഒരു നിരന്തരമായ process ലൂടെ കടന്നു പോകണം.
3. അതിന് സഹായിക്കുന്ന മേച്ചിൽ പുറങ്ങൾ കണ്ടെത്തണം. നല്ല education System ഉള്ള ഒരു MLM കമ്പനി അത്തരം നല്ല ഒരു മേച്ചിൽ പുറം ആണ്. തെറ്റായ കമ്പനി തിരഞ്ഞെടുത്താൽ നേരെ വിപരീത ഫലവും തരും.
4. MLM business ൽ Work ചെയ്യേണ്ടത് Leadership ഉം communication ഉം വികസിപ്പിക്കാനാണ്. ധാരാളം പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ അത് സംഭവിച്ചോളും. ഓടി രക്ഷപ്പെടാതെ Face ചെയ്തു പഠിച്ചാൽ മാത്രം മതി. അത് നിങ്ങളെ ഉരുക്കും. ഒരുക്കും.
5. പണത്തിനായി നിലവിലുള്ള ജോലിയേയോ സ്വയം തൊഴിലിനെയോ കൊച്ചു business നെയോ ആശ്രയിച്ചു തന്നെ ഒരു Part Time business ആയി കരുതി മാത്രം MLM business തുടങ്ങുക.നില നിൽക്കാൻ ഉള്ള യുദ്ധത്തിൽ, ജീവിച്ചു പോകാനുള്ള മാനസികാവസ്ഥയിൽ ഒരിക്കലും skill development ൽ അല്ല ശ്രദ്ധിക്കുക. ആരെയെങ്കിലും തല്ലിക്കൊന്ന് കെട്ടിത്തൂക്കാൻ മാത്രമേ ശ്രദ്ധിക്കാൻ കഴിയൂ. ആരായാലും. ഈ എഴുതിക്കൊണ്ടിരിക്കുന്ന ഞാനായാലും. .MLM business നെ ശമ്പളം പോലെയോ മറ്റൊരു ജോലിയോ പോലെ വികലമായി കണ്ട്, ഒരു ചുമട്ട് തൊഴിലാളി യൂണിയനിലെ അംഗത്തെപ്പോലെ സമീപിക്കാതെ, ഒരു business system പോലെ മനസ്സിലാക്കി, ഒരു സംരഭകന്റെ മാനസികാവസ്ഥയിൽ സമീപിക്കുക.
6.MLM എന്ന business ചെയ്യാൻ സാധിക്കുന്ന തരത്തിൽ ഒരു മണിക്കൂർ സമയം എന്നും കണ്ടെത്താൻ കഴിയുന്ന വിധത്തിലുള്ള , ആറു മാസം മുതൽ രണ്ടോ മൂന്നോ വർഷം വരെ പിടിച്ചു നിൽക്കാൻ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ചെറിയ ജോലിയെയും boss നെയും കണ്ടെത്തുക എന്നതാണ് ജോലിക്കാർ ചെയ്യേണ്ടത്.സ്വയം തൊഴിലുള്ളവരും business ലുള്ളവരും ഒരു മണിക്കൂറെങ്കിലും ഈ business ൽ Leadership ഉം communication ഉം വളർത്താൻ വേണ്ടി മാറ്റി വച്ചാൽ അത്ഭുതങ്ങൾ സംഭവിക്കും. MLM business മാത്രമല്ല, അവരുടെ business ഉം വളരും. ചെറിയ business കാരോട് എനിക്ക് പറയാനുള്ളത് ഇതാണ്. ജനിച്ചതിൽ പിന്നെ ഒരു business ഉം മര്യാദയ്ക്ക് ചെയ്യാത്ത Trainer മാരുടെ മുമ്പിൽ ലക്ഷങ്ങൾ കൊടുത്ത് 5 star hotel ലെ Air Conditioned room ൽ ഇരുന്ന് വർഷത്തിൽ ഒരാഴ്ച Leadership ഉം communication ഉം അഭ്യസിക്കാൻ ശ്രമിക്കുന്നതു പോലെ വിഡ്ഢിത്തം മറ്റൊന്നുമില്ല അതിനു പകരം Life changing ആയ Leadership ഉം communication ഉം വികസിപ്പിക്കാൻ പറ്റിയ ഒരു നല്ല MLM കമ്പനിയിൽ Free ആയി ചേർന്ന് പ്രവർത്തിക്കുക. നിങ്ങൾക്ക് കോട്ടിട്ടു ക്ലാസ്സ് മാത്രം എടുക്കാനറിയാവുന്നവരേക്കാൾ, real life ൽ വിജയിച്ച നല്ല Mentors നെയും Coaches നെയും Free ആയി ലഭിക്കും.
കഷായമാണ് എന്റെ ചികിത്സാ രീതി. നെല്ലിക്ക പോലെ ആദ്യം കയ്ക്കും. പിന്നീട് മധുരിക്കും.
മേമ്പൊടി അവനവനിൽ Leadership ഉം communication ഉം വികസിപ്പിക്കാനുള്ള പണി കണ്ടെത്തുക. ഇന്നു തന്നെ, ഇപ്പോൾ തന്നെ എന്തെങ്കിലും തുടങ്ങി വയ്ക്കുക. എന്നും താഴെ വയ്ക്കാതെ കൊണ്ടു നടക്കുക. വിജയം പ്രവചിക്കാൻ കഴിയും. നിങ്ങൾക്ക് അതിനു കഴിയും.നിങ്ങളുടെ സഹയാത്രികൻ,വിനോദ് നമ്പൂതിരി.one of the “indian mlm gurus”who believes and preach You make it so that you don’t have to fake it in your entire life?